Title of the document

വിദ്യാഭ്യാസം

ഈ പദത്തിന്റെ അർത്ഥവും ഇതിലൂടെയുള്ള ഉദ്ദേശശുദ്ധിയും ഇന്ന് പാടേ മാഞ്ഞുപോയിരിക്കുന്നു, ഒരു ജോലി ലഭിക്കുന്നതിനുവേണ്ടിയുള്ള ഒരു ഉപാധിയമാത്രമായാണ് ഇന്ന് വിദ്യാഭ്യാസത്തെ ബഹുഭൂരിപക്ഷവും സമീപിക്കുന്നത്.

എന്നാൽ ശരിക്കുമുള്ള വിദ്യാഭ്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വിദ്യ കരസ്ഥമാക്കുകയും അത് ഉടനെത്തന്നെ അഭ്യസിക്കയും വേണം എന്നതാണ്. അഭ്യസിക്കാത്തതൊന്നും വിദ്യാഭ്യാസം ആവുകയില്ല, എന്നാൽ ഇന്ന് ഒന്നുമേ അഭ്യസിക്കുന്നില്ല എന്നതാണ് വാസ്തവം.

കുറച്ചു ഉദാഹരണങ്ങൾ നോക്കാം.

ജീവശാസ്ത്രത്തിൽ വിദ്യ പറഞ്ഞുതരുന്നു മാംസ്യവും (protein) ധാതുലവണങ്ങളും (vitamins and minerals) ശരീരത്തിന് അത്യന്താപേക്ഷിതമായതിനാൽ അത് നാം കഴിക്കണം, ഇങ്ങനെയുള്ള പോഷകങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കളെയാണ് ആഹാരം എന്ന് വിളിക്കുന്നത് എന്ന്. എന്നാൽ അഭ്യസിക്കപെടുന്നത് വിശക്കുമ്പോൾ നാവിനു രുചിയായി വിശപ്പുമാറ്റാനായി ആസ്വദിച്ച് കഴിക്കുന്നതാണ് ആഹാരം എന്നരീതിയിൽ ആണ്, അതിൽ പോഷകങ്ങൾ ഉണ്ടോ എന്നുപോലും നോക്കാറില്ല. വ്യായാമം ശരീരത്തിന് അത്യന്താപേക്ഷിതം എന്ന് പഠിക്കുന്നു എന്നാൽ ശരീരം അനങ്ങാതെ പൊണ്ണത്തടി ഉണ്ടാകുന്നു. പരണിതഫലം കുഞ്ഞുനാളിലെ ജീവിതശൈലി രോഗങ്ങൾ കോടിക്കണക്കിനു ലാഭമുണ്ടാക്കുന്ന ആശുപത്രി ശൃംഖലകൾ ഓരോദിവസവും ഉയരുന്നു.

നാം ശ്വസിക്കുന്ന പ്രാണവായു ഉൽപാദിപ്പിക്കുന്നതും നാം നിശ്വസിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് ആഗിരണംചെയ്തു കുറക്കാനും സസ്യങ്ങളും മരങ്ങളും സഹായിക്കുന്നു എന്ന് പഠിക്കുന്നു, എന്നാൽ ഒരു മരംപോലും നട്ടുവളർത്താതെ ഉള്ള മരങ്ങളെയും സസ്യങ്ങളെയും കൂടെ നശിപ്പിക്കുന്നു. ഇവിടെയും വിദ്യ കിട്ടി എന്നാൽ അഭ്യാസം നടക്കുന്നില്ല.

പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പ്രകൃതിക്കു ദോഷം ഉണ്ടാക്കുമെന്ന് പഠിക്കുന്നു എന്നാൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയോ പ്രകൃതിക്കു ദോഷവരാത്ത മറ്റുകാര്യങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നില്ല.

ഇങ്ങനെ അറിവ് ലഭിക്കുന്നു എങ്കിലും പ്രായോഗിക ജീവിതത്തിൽ അഭ്യസിക്കുന്നില്ലങ്കിൽ വിദ്യാഭ്യാസം എന്ന പേരുതന്നെ മാറേണ്ടിയിരിക്കുന്നു.

Team ~ Life Giving News



Recent Videos


News


Events


Article News


Articles  / Life Quotes