Cheap God Malayalam

Is God so cheap to punish man for eating a fruit?

ഒരു വൃക്ഷഫലം കഴിച്ചതിനാൽ മനുഷ്യനെ ശിക്ഷിക്കാൻവേണ്ടും അത്ര ക്രൂരനാണോ ദൈവം?

നിങ്ങൾ കഴിക്കരുതെന്ന് പറഞ്ഞ ഒന്ന് കഴിച്ചു എന്ന കാരണത്താൽ നിങ്ങളിൽ എത്രപേർ നിങ്ങളുടെ മക്കളെ ക്രൂരമായി ശിക്ഷിച്ചിട്ടുണ്ട്?

നിങ്ങൾ എന്തുകരുതുന്നു? ഒരു അനുസരണക്കേടിനു ശിക്ഷിക്കാൻ മാത്രം മനുഷ്യനേക്കാൾ ക്രൂരനാണോ ദൈവം?

നീതിമാനും കാരുണ്യവാനുമാണ് ദൈവമെങ്കിൽ ഒരിക്കലും ദൈവത്തിനങ്ങനെ ചെയ്യാനായി കഴിയില്ല.പിന്നെ എന്തായിരിക്കും ശരിക്കും അന്ന് സംഭവിച്ചിരിക്കുക?

മതനേതാക്കൾ പറയുന്നതെന്തും വേദവാക്യമെന്നുകരുതി അതുപോലെ വിഴുങ്ങുന്ന സാധാരണ ഒരുവ്യക്തി ഇതൊന്നും ഒരിക്കലും ചിന്തിക്കില്ല. എന്നാൽ പുരോഗമനചിന്താഗതിയുള്ള ആരും ചിന്തിക്കുന്ന വസ്തുതകൾ ഏറെയുണ്ട്, അങ്ങനെയുള്ള വ്യത്യസ്ത ചിന്താശേഷിയുള്ളവർക്കാണ് ഈ ലേഖനം.

വീട്ടിലെ എലിശല്യം കാരണം വിഷംവച്ചു എലിയെനശിപ്പിക്കാൻ നിങ്ങൾ കുറച്ചു ആപ്പിൾ മേടിച്ചുഎന്ന് കരുതുക. അടുത്തദിവസം ജോലിക്കുപോകുന്നമുന്നെ എലികളെനശിപ്പിക്കാനായി കുറച്ചു ആപ്പിൾ വിഷംനിറച്ചു അടുക്കളയിൽ വച്ചിട്ടു നിങ്ങളുടെമകൻ വീട്ടിലുണ്ടെന്നകാര്യമോർത്തിട്ടു അവനോടു ആ ആപ്പിൾ കഴിക്കരുതു വേണമെങ്കിൽ മേശപുറത്തുനിന്നും വേറെഎടുത്തുകഴിക്കാൻ പറഞ്ഞിട്ട് പോയെന്നും കരുതുക.

നിങ്ങൾ ജോലികഴിഞ്ഞു മടങ്ങിവന്നപ്പോൾ അടുക്കളയിൽവച്ചിരുന്ന ഒരു ആപ്പിൾ ജോലിക്കാരിയുടെ ഉപദേശപ്രകാരം മകൻകഴിച്ചുവെങ്കിൽ, നിങ്ങൾക്കു ദേഷ്യവും സങ്കടവും വന്നിട്ട് മകനശകാരിച്ചുകൊണ്ടു വീട്ടിൽനിന്നും വലിച്ചിറക്കി ആശുപത്രിയിൽ കൊണ്ടുപോകില്ലേ? ഇതാണ് സാഹചര്യമെങ്കിൽ നിങ്ങൾ കോപിച്ചതെന്തിനാ? മകനെ വലിച്ചുവീടിനുവെളിയിൽ കൊണ്ടുപോയെ എന്തിനാ? മകൻ ആപ്പിൾ കഴിച്ചത് കൊണ്ടാണോ? എനിക്കുതോന്നുന്നു ഇപ്പോൾ ചിലതൊക്കെ നിങ്ങൾക്കു മനസിലായിതുടങ്ങിയെന്നു...

ഏദനിലും അനുസരണക്കേടല്ല ദൈവം തെറ്റായി കണക്കിട്ടത്, എന്നാൽ കഴിച്ചതിലൂടെ മനുഷ്യന്റെയുള്ളിൽ പ്രവേശിച്ച മറ്റൊന്നാണ് ദൈവത്തിനു അനിഷ്ടമായത്. എന്തായിരിക്കും കഴിച്ചതിലൂടെ മനുഷ്യന്റെ ഉള്ളിൽ പ്രവേശിച്ചിരിക്കാൻ സാധ്യത?

മതം പഠിപ്പിച്ച രീതിയിൽ തിരുവെഴുത്തുകൾ വായിച്ചുപഠിച്ചാൽ ഇത്തരത്തിലുള്ള ഒളിപ്പിച്ചുവച്ചനിധികൾ കണ്ടെത്താനാകില്ല, ആക്ഷരിക അർഥതലങ്ങൾമാത്രമേ ലഭിക്കുകയുള്ളു.

ദൈവംപറഞ്ഞതു ദൈവീകവും പൈശാചികവുമായ അറിവിന്റെ വൃക്ഷഫലം കഴിക്കരുത് എന്നാണ്. അതായതു മുകളിലെ ഉദാഹരണത്തിൽ ആപ്പിൾ കഴിച്ചതല്ല മറിച്ചു ആപ്പിൾകഴിച്ചതിലൂടെ ഉള്ളിൽപോയ വിഷമാണ് വിഷയമെങ്കിൽ, ഇവിടെ കഴിച്ചതിലൂടെ ഉള്ളിൽകടന്ന പൈശാചിക അറിവാണ് വിഷയം. ദൈവം മനുഷ്യനിൽ ഈ പൈശാചിക അറിവ് ഉണ്ടാകാൻ ഒരിക്കലും ആഗ്രഹിച്ചില്ല.

അതായതു ഒരുകുഞ്ഞിനെ ബാല്യകാലത്തിൽ മൂർച്ചയേറിയ കത്തിയെടുക്കാൻ നാം അനുവദിക്കാതെ അത് ഉപയോഗിക്കാൻ പ്രായമാകുന്നവരെ വിലക്കുന്നപോലെ, ഇവിടെ മനുഷ്യനെ സൃഷ്ടിച്ച ആദ്യനാളുകളിൽ ദൈവം പൈശാചികയറിവ് മനുഷ്യനിൽ കയറാതെ വിലക്കിയെന്നുമാത്രം. എന്നാൽ ആ അറിവ് ദൈവത്തിൽ ഉണ്ടുതാനും. പൈശാചികമായതിനെ മാറ്റിനിറുത്താൻ ദൈവീകമായ ആശയങ്ങളിൽ പ്രവീണ്യംനേടാത്ത മനുഷ്യന് ആകില്ലന്നറിയാവുന്നതുകൊണ്ടാണ് ദൈവം അത് വിലക്കിയത്. എന്നാൽ ദൈവീകമായ ജീവന്റെ ആശയങ്ങളിൽ ശക്തനായശേഷമാണ് മനുഷ്യന് അതുലഭിച്ചാൽ കുഴപ്പമുണ്ടാകില്ല.

അതിനാൽ സംഭവിച്ചകാര്യം, ദൈവീകപരിജ്ഞാനത്തിൽ താൻ ദൈവത്തിന്റെ തരത്തിൽ ദൈവത്തെപ്പോലെ സൃഷ്ഠിച്ചിരിക്കുന്നു എന്നതലത്തിൽ തുടരാതെ, അകത്തുകയറിയ പൈശാചികമായ അറിവിൽ ദൈവത്തെപോലെയാകാൻ സ്വയംപരിശ്രമിക്കുക എന്ന തരത്തിൽ മനുഷ്യൻ തരംതാണു.

ചുരുക്കത്തിൽ പാപം എന്നത് മതം പഠിപ്പിച്ച അനുസരണക്കേടല്ല, മറിച്ചു മനുഷ്യന്റെയുള്ളിൽ സാത്താൻ നിറച്ച പൈശാചികമായ അറിവുകൾ ആണ്. ആ പൈശാചികമായ അറിവിൽനിന്നും മനുഷ്യൻ ചെയ്യാനായി പരിശ്രമിക്കുന്ന എന്തും പാപങ്ങൾ ആണ് എന്നു ദൈവം പറയുന്നു.