Popular in Events

Balikamandiram Parasala


image

CSI Balikamandiram Parasala Visit

കുറച്ചു നാളുകൾക്കു ശേഷം ഒന്നുകൂടെ ബാലികാമന്ദിരത്തിലെ കുട്ടികളുമായി സമയം ചിലവിടാനായി അവസരം കിട്ടിയതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

നാലുമണിമുതൽ ഏഴുമണിവരെ devotion സമയവും dinner സമയവും അവരോടൊപ്പം അവരുടെ ദുഖത്തിലും സന്തോഷത്തിലും ആയിരിക്കുവാൻ സാധിച്ചു.

അവരോടൊപ്പം കുറെയേറെ devotional പാട്ടുകൾ പാടാനും അവരെ പ്രാർത്ഥനയിൽ അനുഗ്രഹിക്കാനും അവരുടെ പഠനത്തിനും ആരോഗ്യത്തിനും ഭാവിക്കും വേണ്ടി പ്രാർത്ഥിക്കാനും കഴിഞ്ഞു.

Dr Midhula Ajeesh പെൺകുട്ടികൾക്ക് വേണ്ടിയ വ്യക്തിപരമായ ശുചിത്വത്തെക്കുറിച്ചും ആർത്തവസമയത്തു അനുഷ്ഠിക്കേണ്ട ശുചിത്വത്തെക്കുറിച്ചും കരുതലുകളെക്കുറിച്ചും വ്യക്തതയോടെയുള്ള ബോധവൽകരണം നൽകിയത് അവർക്കു ഏറെ പ്രയോജനകരമായിരുന്നുവെന്നു അവർതന്നെ സാക്ഷീകരിച്ചു.

Mr. Rahul Rajan അവരുടെ മാനസികമായ ആരോഗ്യത്തിനും ശക്തിക്കും ആവശ്യമായ കാര്യങ്ങൾ വളരെ ലളിതമായ ഉദാഹരണങ്ങളിലൂടെയും വ്യായാമത്തിലൂടെയും പകർന്നു നൽകിയതും ഏറെ പ്രയോജനകരമായിരുന്നു എന്ന് അവർ പറഞ്ഞു.

Fr. Ajeesh Mathew അവർക്കു വേണ്ടി അനുഗ്രഹിച്ചു പ്രാർത്ഥിച്ചപ്പോൾ ദൈവശക്തിയാൽ സ്പർശിക്കപ്പെട്ട കുഞ്ഞുങ്ങൾ  സന്തോഷം അടക്കാനാകാതെ ഈറനണിഞ്ഞ കണ്ണുകളോടെ ദൈവത്തെ സ്തുതിക്കുന്നത് താഴെയുള്ള ഫോട്ടോകളിലൂടെ ദർശിക്കാനാകും.

വീണ്ടും ഞങ്ങളിലൂടെ അറിവും അനുഗ്രഹവും പ്രാപിക്കാനുള്ള അവരുടെ ഉത്സാഹത്തിനുമുന്നിൽ ഞങ്ങൾക്കും സന്തോഷത്തോടെ നിർവൃതിയോടെ അവരുടെ ക്ഷണം ഹൃദയപൂർവ്വം സ്വീകരിക്കുന്നതിൽ അഭിമാനമേയുള്ളു.

ഈ കുഞ്ഞുങ്ങളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ആശീർവദിക്കട്ടെ എന്ന് ആത്മാർഥമായി വീണ്ടും  പ്രാർത്ഥിക്കുന്നു.

Team

Life Giving News