Popular in Events

Balaramapuram Kaithari Expo 2021


image

Balaramapuram Kaithari Expo 2021 inaugurated by Vinduja Menon at Trivandrum Club

കേരളത്തിന്റെ പരമ്പരാഗത വ്യവസായമാണ് കൈത്തറി. സാധാരണക്കാർക്ക്  തൊഴിലാവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രധാനപ്പെട്ട മേഖലയാണ് കൈത്തറി മേഖല. 

എന്നാൽ ഇപ്പോൾ ഇത് കേരളത്തിൽ അന്യംനിന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ CISSA യുടെ നേതൃത്വത്തിൽ ബാലരാമപുരം കൈത്തറി എക്സ്പോ 2021 തിരുവനന്തപുരം വഴുതകാട് ട്രിവാൻഡ്രം ക്ലബ്ബിൽ സംഘടിപ്പിച്ചു. 

കോവിഡ് കാലഘട്ടത്തിൽ കൈത്തറി മേഖലയിൽ ഉണ്ടായ വലിയ പ്രതിസന്ധിയെ മറികടക്കാനായി CISSA യുടെ ജനറൽ സെക്രട്ടറി ആയ ഡോ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയതായിരുന്നു ഈ കൈത്തറി മേള.

നൂലിഴകൾ പിരിച്ചെടുത്തു പുതു വസ്ത്രം നെയ്‌തെടുക്കാൻ തയാറായിരിക്കുന്ന തറി ആയിരുന്നു ആ വലിയ കാഴ്ചയുടെ മുന്നിൽ ആദ്യം കണ്ടത്. 

ഓരോ നൂലിഴയും പിരിച്ചു ഊടും പാവും ചേർത്ത് നെയ്‌ത് ഓരോ വസ്ത്രവും അതിന്റെ തനതായ ഭംഗിയോടെ വരുന്നത് കാണാൻ അതിശയം ഉളവാക്കുന്നത് ആയിരുന്നു.

ആ ഗാലറിയുടെ അകത്തേക്ക് കയറുമ്പോൾ ബാലരാമപുരത്തിന്റെ കൈത്തറി കുടുംബങ്ങൾ ഒത്തു ചേരുന്നത് കാണാനിടയായി. പഴയതുപോലെ മുണ്ടും സാരിയും മാത്രമല്ല. വിവിധയിനം നിറങ്ങളിൽ ഡിസൈനുകളിൽ കൈത്തറി വസ്ത്രങ്ങൾ പുരോഗതി പ്രാപിച്ചിരിക്കുന്നു. 

കാലം പോകുന്നത് അനുസരിച്ചു വസ്ത്രത്തിന്റെ രൂപഭംഗി അതിശയിപ്പിക്കുന്നു. പട്ട്നൂലിന്റെ ഇഴകൾ ചേർന്നതും, എബ്രോഡിയറി വർക്കുകളാലും അലങ്കാരമേറിയ പുത്തൻ കൈത്തറി വസ്ത്രങ്ങളുടെ ശേഖരണങ്ങൾ മറ്റു വസ്ത്രങ്ങളെകാൾ മാറ്റുരയ്ക്കുന്നതായിരുന്നു.

എന്നാൽ പുതിയ ചില സവിശേഷതകൾ കൂടി കൈത്തറി വസ്ത്രങ്ങൾക്കു ഉണ്ടെന്നു തിരിച്ചറിയാനായി. ആയുർവേദ സസ്യങ്ങളുടെ നാരുകളും, ഔഷധമൂല്യമുള്ള മരത്തോലുകളും കൈത്തറി വസ്ത്രത്തിൽ ചേരുന്നുണ്ട് എന്ന് "Weavers Village" ന്റെ സ്ഥാപകയായ ശോഭ വിശ്വനാഥ് Life Giving News നോട് പറഞ്ഞു. 

പുതിയ വസ്ത്ര രീതികൾ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗങ്ങളെയും, പ്രശ്നങ്ങളെയും അതിജീവിക്കുന്ന തരത്തിൽ കൈത്തറി വസ്ത്രങ്ങൾ മുന്നേറിയിരിക്കുന്നു.

വിവിധ നിറങ്ങളിലുള്ള സാരികളും, ചുരിതാറുകളും, ദുപ്പട്ടകളും, ഷർട്ടുകളും , മുണ്ടുകളും എല്ലാം വത്യസ്തത ഉളവാക്കുന്നതായിരുന്നു. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വസ്ത്ര ശേഖരണം കൈത്തറി മേളയിൽ കാണാനിടയായി.

ഏതൊരു കാലവസ്ഥയിലും ധരിക്കാൻ പാകത്തിനുള്ള വസ്ത്രങ്ങൾ കൈത്തറി മേഖലയിൽ ഉണ്ടെന്നുള്ള അറിവ് എല്ലാ മലയാളികളും തിരിച്ചറിയേണ്ടിയിരിക്കുന്നു. മാത്രമല്ല ഒരു വൻകിട വ്യവസായത്തിനുള്ള സാധ്യത ഈ കൈത്തറി മേഖലയിൽ കിടക്കുന്നു. 

വരുന്ന പുതിയ തലമുറ ഇതിനെ ഏറ്റെടുത്താൽ വസ്ത്രവ്യാപാരത്തിൽ സൂറത്ത്, വാരാണസി അറിയപ്പെടുന്നത് പോലെ കേരളവും നാളെ അറിയപ്പെടും.  കൈത്തറി മേഖലയെ കേരളത്തിൽ വളർത്തി, പൊടിപിടിച്ച കുഴിത്തറികളിൽ മുറികളിൽ ഇരുന്നു നെയ്‌തെടുക്കുന്ന രീതി മാറ്റി ഇതൊരു വലിയ, ലോകം അറിയപ്പെടുന്ന ഒരു വ്യവസായം ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം എന്ന് ഡോ : സുരേഷ്‌കുമാർ Life Giving News നോട് പറഞ്ഞു.

ഡോ. സുരേഷ്‌കുമാറിന്റെ കൂടെ തന്നെ സന്മനസും ദീർഘ വീക്ഷണവും ഉള്ള ഒരുകൂട്ടം ആൾകാർ ഒപ്പമുണ്ട്.

ഈ വസ്ത്രങ്ങൾ നെയ്‌തെടുക്കുന്നത് നേരിൽക്കണ്ടാൽ ഒരാൾക്കും തർക്കിച്ചു വിലപേശാനാവില്ല. അവരുടെ അധ്വാനം എന്നത് വെറും ഒരു വ്യാപാരം മാത്രം അല്ല. മൂല്യമുള്ളതും ആരോഗ്യം നിലനിർത്തുന്നതും, കേരളത്തിന്റെ തനിമയെ നിലനിർത്തുന്നതും ആണ്.

വിദ്യാർഥികൾക്ക് സൗജന്യ കൈത്തറി യൂണിഫോം എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈത്തറി മേഖലക്ക് ഉണർവേകുന്നു. ഇതോടെ ജില്ലയിൽ കൈത്തറി മേഖലയിൽ വൻ കുതിച്ചുചാട്ടമാണ്‌ രേഖപ്പെടുത്തിയത്.  ജില്ലയിൽ ഈ പദ്ധതി മുഖേന 4.5 കോടി രൂപയുടെ അധിക ഉൽപ്പാദനമാണ് ഉണ്ടായിരിക്കുന്നത്. 

കൈത്തറി മേഖലയെയും, കൈത്തറി തൊഴിലാളികളെയും ഉയർത്താനായി CISSA യുടെ ആഭിമുഖ്യത്തിൽ നടത്തിയ  ഈ ബാലരാമപുരം കൈത്തറി എക്സ്പോ 2021 ഒരു വലിയ ചരിത്രം സൃഷ്ടിക്കും എന്നതിൽ സംശയമില്ല.

Kala Kamal Mahal

Life Giving News