Popular in Events

Anti Drug Awareness


image

ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി

തിരുവനന്തപുരം അട്ടകുളങ്ങര സ്ത്രീകളുടെ തുറന്ന ജയിലിൽ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. ജയിൽ അധികൃതരുടെ പൂർണ്ണമായ സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു.

ശ്രീ കുന്നത്തൂർ ജെ പ്രകാശ് സാറിൻറെ മുഖ്യ പ്രഭാഷണം വലയേറെ അറിവും ചിന്തകളും പ്രധാനം ചെയ്യുന്നതായിരുന്നു. ലഹരി ഉത്തേജക വസ്തുക്കൾ കൂടാതെ ജീവിതം തന്നെ ലഹരിയാക്കേണ്ടുന്ന ചിന്തകൾ അദേഹത്തിന്റെ ഔദ്യോഗിക ജീവിത അനുഭവങ്ങളിലൂടെ പങ്കുവച്ചു. ഒരു അദ്ധ്യാപകൻ എന്ന നിലയിലും തൻറെ കലാപരമായ കഴിവുകൾ ഉപയോഗിച്ചും തൻറെ ജീവിതത്തിൻറെ ലഹരി ഒട്ടും കുറക്കാതെ മറ്റുള്ളവരിലേക്ക് നന്മയും അറിവും പങ്കുവയ്കുവാൻ അദ്ദേഹത്തിന് ഇന്നയോളം കഴിഞ്ഞിട്ടുണ്ട്.

അദ്ദേഹം എഴുതിയ കവിത ശകലങ്ങൾ പങ്കുവച്ചും അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ അനുഭവങ്ങൾ പങ്കുവച്ചും അദ്ദേഹത്തിന്റെ ജീവിതത്തിൽ കലാസാഹിത്യ കഴിവുകൾ ലഹരിയായി മാറുന്നത് അദ്ദേഹത്തെ കേട്ടുകൊണ്ടിരുന്ന ഞങ്ങൾക്ക് മനസിലാക്കാൻ സാധിച്ചു.

ജീവിതത്തിലെ ലക്ഷ്യബോധത്തിലൂടെ മൂല്യമുള്ള ജീവിതലഹരി എങ്ങനെ ഉണ്ടാക്കാം എന്നതിനെകുറിച്ച് ഈ ചാനലിന്റെ സ്ഥാപകനും പലവിധ സംരംഭങ്ങളുടെ ഉടമയുമായ ശ്രീ മനോജ് കെ ജി സംസാരിച്ചു. പലപ്പോഴും ലഹരി ഉത്തേജക വസ്തുക്കൾ ഉപയോഗിക്കേണ്ടി വരുന്നത് ജീവിതത്തിൽ ലക്ഷ്യങ്ങളില്ലാതെ അലസമായി ഇരിക്കുമ്പോൾ ആണെന്നും അത്തരം വസ്തുകളിലൂടെ ലഹരി കണ്ടെത്താൻ ശ്രമിക്കുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചു അല്പം ശാസ്ത്രീയമായി അദ്ദേഹം പ്രതിബാധിച്ചു.

സാധാരണ ഇത്തരം ബോധവൽകരണ പരിപാടികൾ വെറും നാമധേയമായി മാത്രം നടക്കുകയും അതുപോലെ പങ്കെടുക്കുന്നവർ അലസമായി അത് സ്വീകരികയും ചെയ്യുകയാണ് പതിവ്. എന്നാൽ പങ്കെടുത്ത എല്ലാ ജയിലിലെ അന്തേവാസികളും ഉദ്യോഗസ്ഥരും വളരെ താല്പര്യത്തോടെ ഈ പരിപാടിയിൽ പങ്കെടുക്കുന്നതും ശ്രദ്ധയോടെ എല്ലാം കേട്ട് മനസിലാക്കുന്നതും കാണാനിടയായി.

കൂടുതൽ ഇത്തരത്തിലുള്ള ആനുകാലിക പ്രസക്തമായ ജീവിതത്തെ സ്വാധീനിക്കുന്ന പരിപാടികൾ നടത്താൻ ജയിൽ അധികൃതർക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Life Giving News

Owner and CEO
AEnon Technologies Pvt Ltd
www.keralathanima.in
www.keralatourportal.com
Speaker at various international forums.