പരീക്ഷനടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

image

പരീക്ഷനടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍1. പരീക്ഷയ്ക്ക് കുട്ടികളെ ക്രമീകരിക്കുമ്പോള്‍ ഒരു ബഞ്ചില്‍ പരമാവധി രണ്ടു പേര്‍ എന്ന രീതിയില്‍ ഇരുത്തണം. 

2. കുടിവെള്ളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്‌കെയില്‍, റബര്‍, പേന തുടങ്ങിയവ കുട്ടികള്‍ തമ്മില്‍ പങ്കുവയ്ക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. 

3. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ പ്രത്യേക മുറിയില്‍ ഇരുത്തി പരീക്ഷ എഴുതിക്കണം. കഴിവതും രോഗലക്ഷണമുള്ള കുട്ടികളെ ഒരു ബഞ്ചില്‍ ഒരാള്‍ വീതം ഇരുത്തുക. 

4. കുട്ടികള്‍ കഴിവതും കൂട്ടം കൂടി നില്‍ക്കാതെ ശ്രദ്ധിക്കണം. പരീക്ഷ കഴിഞ്ഞാലുടന്‍ വീടുകളിലേക്ക് പോകണം. അതിനായി രക്ഷാകർത്താക്കൾക്കു പ്രത്യേക നിർദേശങ്ങൾ നൽകുക.

5. ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ല. എന്നാൽ ജലദോഷം, ചുമ പോലെയുള്ള രോഗങ്ങൾ ഉള്ളകുട്ടികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

6. ക്ലാസ് മുറികളുടെ ജനലുകളും കതകുകളും വായു സഞ്ചാരം ഉറപ്പു വരുത്തുന്ന രീതിയില്‍ തുറന്നിടണം.

7. വിദ്യാലയങ്ങളിലെ toilet നിത്യേന വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുക.

Midhula Ajeesh

Life Giving News