Popular in Articles

image

Nirmala Sitharaman Video Conference

എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കനുള്ള  മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി. ഇനി ഏത് എ.ടി.എമ്മില്‍ നിന്നു വേണമെങ്കിലും പണം പിന്‍വലിക്കാം, ബാങ്ക് വേറെ ചാര്‍ജ് ഈടാക്കില്ല.

കൊറോണ വൈറസ് മൂലം രാജ്യത്തെ സമ്പത്‌ഘടനയിൽ ഉണ്ടായ ആഘാതത്തെ അതിജീവിക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വീഡിയോ കോൺഫറൻസ് മുഖാന്തരം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

അതുപോലെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധിയും നീട്ടി. വേറെയും നിരവധി ഇളവുകൾ മന്ത്രി പ്രഖ്യാപിച്ചു.

പ്രധാന പരാമർശങ്ങൾ

1 ഇനിയുള്ള മൂന്നു മാസത്തേക്ക് ATM കാർഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ ATM ൽ നിന്നും പണം പിൻവലിക്കാം. അധികചാർജ് ഈടാക്കുകയില്ല.

2 സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി.

3 2018-19ലെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി 2020 ജൂൺ 30 ആക്കി. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തിൽനിന്ന് 9 ശതമാനമാക്കി.

4 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ GST റിട്ടേൺ ഫയൽ ചെയ്യാനുള്ള തിയതി ജൂൺ 30 വരെയാക്കി.

5 ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ലിങ്കിങ് തീയതി ജൂൺ 30 വരെ നീട്ടി.

6 കയറ്റുമതി-ഇറക്കുമതി മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കസ്റ്റംസ് ക്ലിയറൻസ് അവശ്യ സേവനമാക്കി. ജൂൺ 30 വരെ കസ്റ്റംസ് ക്ലിയറൻസ് ആഴ്ചയിലെ ഏഴുദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.
 
7 കമ്പനികളുടെ ബോർഡ് മീറ്റിങ്ങുകൾ കൂടാനുള്ള സമയപരിധി അറുപതു ദിവസമാക്കി.