Popular in Articles

image

Govt aid for vacant land farming

തരിശുഭൂമികളിലെ ഭക്ഷ്യവിള കൃഷിക്ക് സഹായധനം

സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശുഭൂമികളില്‍ ഭക്ഷ്യവിളകള്‍ കൃഷിചെയ്യുന്നതിന് സർക്കാർ ധനസഹായം നല്കാൻ തീരുമാനിച്ചു. 

സ്വന്തമായി ഉള്ള സ്ഥലമോ തരിശായികിടക്കുന്ന കൃഷിഭൂമി പാട്ടത്തിനെടുത്തോ അതിനെ കൃഷിയോഗ്യമാക്കി തീർത്തു നെല്ല്, പച്ചക്കറി, വാഴ തുടങ്ങിയ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് നാല്‍പതിനായിരം രൂപവരെ നൽകും.

കിഴങ്ങു വര്‍ഗ്ഗങ്ങള്‍, മുത്താറി, തിന തുടങ്ങിയ ചെറുധാന്യങ്ങള്‍ കൃഷി ചെയ്യുന്നതിന് മുപ്പതിനായിരം രൂപ വരെ സഹായധനം ലഭ്യമാകും.  

തരിശുഭൂമികൃഷി ചെയ്യുന്നതിന് തയാറുള്ള കര്‍ഷകരും കര്‍ഷക ഗ്രൂപ്പുകളും മെയ് 30 നകം അതത് കൃഷിഭവനുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയോ അപേക്ഷ നല്‍കുകയോ ചെയ്യുക. 

ഓണക്കാലത്തെ ഭക്ഷ്യോത്പന്നങ്ങളുടെ ആവശ്യകത ഉന്നം വച്ച് വാണിജ്യ പച്ചക്കറി കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കും ഗ്രൂപ്പുകള്‍ക്കും ഹെക്ടറൊന്നിന് 15000 രൂപ നിരക്കില്‍ ആനുകൂല്യം നല്‍കും.  

നിലവില്‍ നെല്‍കൃഷി ചെയ്തു കൊണ്ടിരിക്കുന്ന പാടങ്ങളില്‍ പുഞ്ച സീസണില്‍ പയറ്, ചെറുധാന്യങ്ങള്‍, ചിയസീഡ് തുടങ്ങിയ വിളകള്‍ കൃഷിചെയ്യുന്നതിന് തല്പരരായ കര്‍ഷകര്‍ക്ക് വിത്തുകള്‍ ലഭിക്കുന്നതിന് അതത് കൃഷിഭവനുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.  

പദ്ധതികള്‍ സംബന്ധിച്ചു കൂടുതലറിയുന്നതിനും സാങ്കേതിക വിവരങ്ങള്‍ക്കുമായി അതാത് കൃഷിഭവനുകളില്‍ കർഷകർക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ്.