Popular in Articles

image

Corona 20000 crore Budget

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്നത്തെ 
വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഈ 20000 കോടിയുടെ രൂപയുടെ സാമ്പത്തിക പാക്കേജില്‍ നിന്ന് കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും.

കുടുംബശ്രീ വഴി ഏപ്രില്‍-മെയ് മാസങ്ങളില്‍ കുടുംബങ്ങള്‍ക്ക് 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. 

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടി രൂപ വീതമുളള പദ്ധതി നടപ്പിലാക്കും.

ഈ മാസം ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൂടി നല്‍കും.

100 കോടി രൂപ സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങാത്ത ബി.പി.എല്‍, അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും. 

100 കോടി രൂപ വകയിരുത്തി 10 കിലോ എന്ന നിരക്കില്‍ എല്ലാവര്‍ക്കും (എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ) ഒരുമാസത്തെ ഭക്ഷ്യധാന്യം നല്‍കും.  

 50 കോടി രൂപ ചെലവഴിച്ചു 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 1000 ഭക്ഷണശാലകള്‍ ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. 

വിവിധ ഹെല്‍ത്ത് പാക്കേജുകള്‍ക്കായി 500 കോടി രൂപ വിലയിരുത്തും.  

കുടിശ്ശികകള്‍ കൊടുത്തുതീര്‍ക്കാനായി 14000 കോടി രൂപ ചെലവഴിക്കും.

ഇതിനു പുറമെ ഓട്ടോറിക്ഷ ടാക്‌സി ഫിറ്റ്‌നസ് ചാര്‍ജ് ഇളവ്, ബസുകള്‍ക്ക് ടാക്‌സില്‍ ഇളവ്, തിയറ്ററുകള്‍ക്ക് എന്റര്‍ടെയിന്‍മെന്റ് ടാക്‌സില്‍ ഇളവ് ഇവ ഏർപ്പെടുത്തി. അതോടൊപ്പം  വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം നൽകി.