Popular in Articles

image

Cabinet Meeting held on Wednesday

ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. 

കൊറോണ വൈറസ് കാരണം നമ്മുടെ രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതിനാൽ ജനങ്ങളെ സഹായ ഹസ്തവുമായി സംസ്ഥാന സർക്കാർ.

ക്ഷേമപെൻഷനുകൾ നേരത്തെ നൽകാനും, ക്ഷേമപെൻഷനുകൾക്ക് അർഹതയില്ലാത്ത കുടുംബങ്ങൾക്ക് 1000 രൂപ നൽകാനും നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന് പുറമെയാണ് ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

BPL List ൽ ഉള്ളവർക്ക് 15 കിലോ അരിയും മറ്റു ആവശ്യ സാധനങ്ങളും തദ്ദേശ സ്ഥാപനങ്ങൾ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കും. റേഷന് അരിക്ക് പുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യ ധാന്യങ്ങൾ നൽകുന്നത്.

സപ്ലൈകോ കേന്ദ്രങ്ങൾ, മാവേലി സ്റ്റോറുകൾ എന്നിവടങ്ങളിലൂടെയോ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡ് അംഗങ്ങളിലൂടെയോ നേരിട്ട് ജനങ്ങളുടെ വീടുകളിൽ എത്തിക്കാനുള്ള സാധ്യതയാണ് സർക്കാർ തേടുന്നത്.

ജനങ്ങൾ കൂട്ടം കൂടാതിരിക്കാനാണ് റേഷൻ കടകളിലൂടെ വിതരണം നടത്താതെ ബദൽ മാർഗം സർക്കാർ ആലോചിക്കുന്നത്. മാത്രവുമല്ല സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ (റേഷൻ) സമയക്രമത്തിലും മന്ത്രിസഭായോഗം ഇന്ന് മാറ്റം വരുത്തിയിട്ടുണ്ട്.

പുതിയ സമയക്രമം രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും, ഉച്ചയ്ക്ക് 2 മണിമുതൽ വൈകിട്ട് 5 വരെയും ആണ്. ഉച്ചയ്ക്ക് ഒരു മണി മുതൽ 2 മണിവരെ റേഷൻ കടകൾ പ്രവർത്തിക്കുന്നതല്ല.

വിലയിരുത്തൽ അനുസരിച്ചു സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ സിവിൽ സപ്ലൈസിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഗോഡൗണുകളിൽ ഉണ്ടെന്നാണ് കരുതുന്നു. ചരക്കു ട്രെയിനുകക്കും വാഹനങ്ങൾക്കും നിരോധനമില്ലാത്തതിനാൽ ഭക്ഷ്യക്ഷാമം നേരിടേണ്ടിവരില്ലെന്ന്  സർക്കാർ കരുതുന്നു.