Popular in Articles

image

21 Days Lockdown

പ്രധാനമന്ത്രിയുടെ സന്ദേശം 24.03.2020 - 08.00 PM

# എല്ലാ ഭാരതീയരും ജൻതാ കർഫ്യുവിൽ പങ്കാളികളായി.

# ആരോഗ്യ പ്രവർത്തകരെ നമ്മൾ ഒരേ മനസ്സോടെ അഭിനന്ദിച്ചത് സന്തോഷകരമായ കാര്യമാണ്.

# സൂപ്പർ പവർ എന്ന നിലയിൽ ലോകം വിലയിരുത്തിയിട്ടുള്ള രാജ്യങ്ങൾ പോലും ട്രാക്കിങ് ബുദ്ധിമുട്ടായിരുന്നു.

# സാമൂഹിക ദൂരം എന്നത് മാത്രമാണ് ഈ അസുഖത്തിനുള്ള ഏക പരിഹാരം.

# സാമൂഹിക ദൂരം എല്ലാ ഭാരതീയരും കർശനമായും പാലിക്കണം.

# പ്രധാനമന്ത്രിക്ക് പോലും സാമൂഹിക ദൂരം പ്രധാന്യമുള്ളത് ആണ്.

# ഇന്ന് രാത്രി 12 മണി മുതൽ നമ്മുടെ രാഷ്ട്രം പൂർണ്ണമായും ലോക്ക്ഡൗൺ ആവുകയാണ്.

# ഒരു തരത്തിൽ ഇതൊരു കർഫ്യു ആണ്. ജനങ്ങളുടെ സഹകരണത്തോട് കൂടിയുള്ള ജൻതാ കർഫ്യു.

# ഓരോ ഭാരതീയന്റെ ജീവൻ പോലും പ്രാധാന്യം ഉള്ളതാണ്.

# നമ്മൾ ഈ മഹാമാരിയെ തോല്പിക്കുന്നതിന് വേണ്ടി 21 ദിവസത്തേക്ക് രാജ്യം മുഴുവൻ ലോക്ക്ഡൗണിലേക്ക് പോവുകയാണ്.

# അത് കൊണ്ട് ഞാൻ കൈകൾ കൂപ്പി അഭ്യർത്ഥിക്കുകയാണ്, നിങ്ങൾ ഈ തീരുമാനത്തോട് ഓരോ ഹിന്ദുസ്ഥാനിയും പൂർണ്ണമായും സഹകരിക്കണം.

# വീട്ടിൽ തന്നെ ഇരിക്കൂ, വീട്ടിൽ തന്നെ ഇരിക്കൂ, വീട്ടിൽ തന്നെ ഇരിക്കൂ.

# ഈ മഹാമാരിയെ നമ്മുടെ ലക്ഷ്മണ രേഖയുടെ അപ്പുറത്തേക്ക് നിർത്തൂ.

# ഒരൊറ്റ റോഡിലേക്കും നമ്മൾ ഇറങ്ങരുത്.

# ഒരു വ്യക്തിയുടെ അശ്രദ്ധ ഒരുപാട് നിഷ്ക്കളങ്കരിലേക്ക് രോഗം പടർത്തുവാൻ കാരണമാകും.

# ഇറ്റലി, അമേരിക്ക, സ്‌പെയിൻ, ജർമനി അടക്കമുള്ള രാജ്യങ്ങൾ ഈ മഹാമാരിയോട് പൊരുതുകയാണ്.

# ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടുവാനുള്ള ഉപായം എന്താണ്?

ഒരേ ഒരു ഉപായം മാത്രമാണ് നിലവിൽ നമ്മുടെ മുന്നിൽ ഉള്ളത്. വീടുകളിൽ നിന്നും പുറത്ത് വരരുത്. സർക്കാർ നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക. യാതൊരു കാരണവശാലും വീടുകളിൽ നിന്നും ഹിന്ദുസ്ഥാനികൾ പുറത്ത് വരരുത്. സോഷ്യൽ ഡിസ്റ്റൻസ് പൂർണ്ണമായും അനുസരിക്കുക.

# അടുത്ത 21 ദിവസം ഓരോ ഭാരതീയനെ സംബന്ധിച്ചും വളരെ, വളരെ പ്രാധാന്യമുള്ളതാണ്.
   അതു കൊണ്ട് ലക്ഷ്മണ രേഖ നമ്മൾ ഒരിക്കലും താണ്ടരുത്.

# താങ്കളുടെ കുടുംബം, മാതാപിതാക്കൾ, കുട്ടികൾ, സമൂഹം തുടങ്ങിയവരുടെ സുരക്ഷാ നിങ്ങളുടെ കൈകളിൽ ആണ്.

# എല്ലാ വിധ ആവശ്യ വസ്തുക്കളുടെയും ആവശ്യത്തിൽ അധികമുള്ള ശേഖരണം നിലവിൽ നമുക്കുണ്ട്. 

# സാധാരണ ജനങ്ങളെ ഈ കാലഘട്ടത്തിൽ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്.

# 15,000 കോടി രൂപയുടെ കൊറോണ വൈറസ് പാക്കേജ് ഇന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയാണ്. ഇത്രയും തുക നമ്മുടെ രാജ്യത്തെ ആരോഗ്യ മേഖലയിൽ ചിലവഴിക്കുന്നതാണ്.

# 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് താങ്കളുടെ സുരക്ഷക്ക് വേണ്ടിയാണ്, താങ്കളുടെ പ്രായമായ മാതാപിതാക്കൾക്ക് വേണ്ടിയാണ്, താങ്കളുടെ കുടുംബത്തിന് വേണ്ടിയാണ്, ഈ സമൂഹത്തിന് വേണ്ടിയാണ്.

എല്ലാവർക്കും നന്ദി.