സഭാ ടിവി

നിയമസഭയിലെ ഔദ്യോഗികകാര്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാനായി "സഭാ-ടിവി" എന്നപേരിൽ ഒരു ചാനൽ തുടങ്ങുന്നു.

 

കേരളനിയമസഭാ സാങ്കേതികവിദ്യയിൽ ഒരുപടിമുന്നോട്ടു ദീർഘവീക്ഷണത്തോടെ വയ്ക്കുകയാണ്.

നിയമസഭയിലെ ഔദ്യോഗികകാര്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാനായി "സഭാ-ടിവി" എന്നപേരിൽ ഒരു ചാനൽ തുടങ്ങുന്നു. രാജ്യസഭയിലും ലോകസഭയിലും ഉള്ളമാതൃകയിൽ ഭാവിയിൽ വിപുലീകരിച്ച വിവിധപരിപാടികൾ ആസൂത്രണം ചെയ്യാനുംകൂടെ ഉദ്ദേശിച്ചാണ് ഈ സംരംഭം ആരംഭിക്കുന്നത്.

ജനസമ്പർഗപരിപാടികൾ പരിപാടികൾ, ജനപ്രതിനിധികളുടെ ജനക്ഷേമപ്രവർത്തനങ്ങൾ നിയമസഭയിലെ കാര്യനിർവഹണ ചർച്ചകൾ, പഴയചരിത്രങ്ങൾ തുടങ്ങി പലതും ഈ ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കും. നിലവിലുള്ള എല്ലാ വിവരസാങ്കേതിക വിദ്യകളും കോർത്തിണക്കികൊണ്ടാകും ചാനലിന്റെ പ്രവർത്തനം.

ഇതോടൊപ്പംതന്നെ നിയമസഭയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും പേപ്പറിന്റെ ഉപയോഗം മാറ്റി കമ്പ്യൂട്ടർവല്കരിക്കാനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. എല്ലാ MLA മാരുടെയും മുന്നിൽ കമ്പ്യൂട്ടർ എത്തുന്നതോടെ പഴഞ്ചൻ രീതികൾ മാറി നവീനവും വേഗതയുള്ളതുമായ പ്രവർത്തനങ്ങൾ നിയമസഭയിൽ നടക്കും.