Popular in Articles

What is NelliPalaka (AmalaHeart Wood)


image

Many old wells use the Heart wood of Indian Gooseberry tree (Amala Heart Wood) in the base area 

ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്ന് പറയുന്നത് കേട്ടിട്ടില്ലേ, എന്താണ് ഈ നെല്ലിപ്പലക എന്ന് അറിയാമോ?

പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, വെള്ളം തെളിവുള്ളതാക്കാനും, വെള്ളത്തിന് സ്വാദ് ലഭിക്കാനുമായി പഴയകാലത്തു കിണര്‍ നിര്‍മ്മിക്കുമ്പോള്‍ ചിലർ അതിന്റെ ഏറ്റവും അടിത്തട്ടില്‍ കിണറിന്റെ ചുറ്റളവ്‌ കണക്കാക്കി നെല്ലിമരം കൊണ്ടുണ്ടാക്കിപിടിപ്പിച്ചിരുന്ന വലയമാണ് നെല്ലിപ്പലക. കിണറിന്റെ അടിത്തറയിലാണ് ഈ നെല്ലിപ്പടി അഥവാ നെല്ലിപ്പലക സ്ഥാപിക്കുക.  

വളയുടെ ആകൃതിയിൽ നെല്ലിപ്പലക ഉണ്ടാക്കിയിട്ട് അത് കിണറിന്റെ അടി തറയിൽ ഉറപ്പിക്കുന്നു. അതിനു പരിശീലനം ഉള്ളവർ അന്ന് ഉണ്ടായിരുന്നു. ഇപ്പോൾ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടിൽ ഇതിടാറുള്ളു.

നെല്ലിപ്പലകക്കു ദീർഘകാലത്തെ ഈടുണ്ട്. അടുത്തകാലത്തായി 1500 വർഷത്തോളം പഴക്കമുള്ള നെല്ലിപ്പലക ഒരു അമ്പലക്കിണറിന്റെ അടിത്തട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.

നല്ല ഊറ്റുള്ള, വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക പിന്നീട് കാണാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ പഴയകാല കിണർ ആണെങ്കിലും നെല്ലിപ്പലക ഇട്ടിട്ടുണ്ടോ എന്ന് അറിയുക ബുദ്ധിമുട്ടാണ്.

നെല്ലിപ്പലകകൾ വിൽക്കുന്ന കടകൾ കുറച്ചു വർഷങ്ങൾക്കു മുന്നേവരെ സർവസാധാരണം ആയിരുന്നു. ഇന്ന് കോഴിക്കോടുള്ള ഒരു കടയിൽ മാത്രമേ ഇവയുള്ളു എന്ന് അറിയാൻകഴിഞ്ഞു. പരമ്പരാഗതമായി നടത്തി വന്നതിനാലാണ് ഇന്നും ആവശ്യക്കാർ കാര്യമായി ഇല്ലെങ്കിലും ഇന്ന് ഈ സംരംഭം നടത്തികൊണ്ടുപോകുന്നത് എന്നാണ് 85 വയസ്സിലേറെ പ്രായമുള്ള ഇതിന്റെ ഉടമസ്ഥൻ പറയുന്നത്.

നെല്ലിപ്പലക കിണറിന്റെ ഏറ്റവും അടിതട്ടിൽ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ല് തന്നെ വരാൻ കാരണം. അങ്ങേ അറ്റം കണ്ടു, ഇനി അതിൻറെ അപ്പുറത്തു ഒന്നുമില്ല എന്നാണ് അർത്ഥം.

 

Team

Life Giving News