Popular in Articles

Triphala - An Ayurvedic Herbal


image

ആയുർവേദത്തിലെ ഔഷധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് "ത്രിഫല".

ത്രിഫല, എന്നാൽ  പേരു പോലെ തന്നെ മൂന്ന് കായകൾ/ഫലങ്ങൾ തുല്യ അളവിൽ ചേരുന്ന ഒരു ഗംഭീര രസായന യോഗമാണ്..!

ഇത്രയേറെ വ്യാപകമായി ക്ലിനിക്കൽ പ്രാക്ടീസിൽ ഡോക്ടർമാർ ഉപയോഗിക്കുന്ന മറ്റൊരു ഔഷധം  ഉണ്ടാകുമോ എന്ന് തന്നെ സംശയമാണ്. ഈ ശ്രേഷ്ഠത കൊണ്ടാവാം "വര" എന്നൊരു മറു പേരു കൂടി ഇതിനുണ്ട്.

കടുക്കത്തോട് -- terminalia chebula
നെല്ലിക്കത്തോട് -- Emblica officinalis
താന്നിക്ക-- Terminalia bellerica 

എന്നിവയുടെ സമീകൃത സംഗമം.!

Laxative effect ഉള്ളതിനാൽ കുറേ ഏറെ പേർ, ത്രിഫല ഉപയോഗിക്കുന്നത് മലബന്ധം പരിഹരിക്കുന്നതിനുള്ള
എളുപ്പ വഴി എന്ന നിലയിലാണ്.

ത്രിഫലയുടെ ഗുണങ്ങളും പ്രയോഗവും അതിനും അപ്പുറമാണ്.

നേത്ര രോഗങ്ങളിലും, വ്രണങ്ങളെ ഉണക്കുവാനും, ത്വക്ക് രോഗങ്ങൾ, പ്രമേഹം, മേദസ്, കഫ- രക്ത ദുഷ്ടികൾ എന്നിവയ്ക്ക് നല്ലതെന്ന് അഷ്ടാംഗ ഹൃദയം.

പുതിയ കാലത്ത്, എല്ലാ സിസ്റ്റവും ആയി ബന്ധപ്പെട്ട രോഗാവസ്ഥകളിലും, രസായനമായും അല്ലാതെയും ത്രിഫലയും ത്രിഫലയുടെ Combination ഉം നല്ല രീതിയിൽ ഉപയോഗിക്കാറുണ്ട്...!

ഒരേ പോലെ അകത്തേക്കും പുറത്തേക്കും രസായനമായി ഉപയോഗിക്കുന്നതിന് പ്രത്യേകമായ രസായന വിധി തന്നെ ഉണ്ട്...!

ദഹനേന്ദ്രിയ പ്രശ്നങ്ങൾ, കരൾ രോഗങ്ങൾ, കൊളസ്ട്രോൾ, ഹൃദയ വ്യാധികൾ, എന്നിവയിലും നല്ല പ്രയോജന ക്ഷമത ഉണ്ട്.

ഗ്രാം പോസിറ്റീവ്, ഗ്രാം നെഗറ്റീവ് ബാക്റ്റീരിയകൾക്കെതിരെയും candida പോലെയുള്ള ഫംഗസുകളിൽ അകത്തേക്ക് കഴിക്കുവാനും പുറത്ത് അണുബാധ ഉള്ളയിടങ്ങളിൽ കഴുകുവാനും (ക്ഷാളനം)
വിശേഷം..!

വൈറൽ ബാധകൾക്കെതിരെ നിരവധി ഗുണകരമായ പഠനങ്ങൾ ഉണ്ട്.

Radio Protective, anti mutagenic, anti carcinogenic, anti oxidant,  analgesic, anti Pyretic activity കളും ത്രിഫലക്കുണ്ട്.

മഹാമാരിയുടെ കാലത്ത് ത്രിഫലയുടെ immuno modulatory effect ആണ് കൂടുതൽ ചർച്ച ചെയ്യേണ്ടതെന്ന് തോനുന്നു..!

immuno Stimulation /  immuno suppression വ്യക്തികളിൽ സൃഷ്ടിച്ച്, immune system ത്തെ ക്രമീകരിക്കുന്ന പ്രക്രിയ ആണ് immuno modulation. ഈ വിഭാഗത്തിൽ വരുന്ന ഒരു ഔഷധം കൂടിയാണ് ത്രിഫല.

പഠനങ്ങളിൽ ഇത് Neutrophil activity ഉം macrophage activation നും കൂട്ടുന്നതായി കണ്ടിട്ടുണ്ട്. ഇത്, IL-4 Level കൂടുന്നത് തടയുന്നതായും IL-2, lFN- Y ലെവൽ കുറഞ്ഞത് ക്രമീകരിക്കുന്നതായും കണ്ടെത്തിയത്, ഇതിൻ്റെ
പ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്ന കഴിവിന് അടിവര ഇടുന്നു..!

ത്രിഫല പല അസുഖങ്ങളിലും പല രീതിയിലാണ് ഉപയോഗിക്കേണ്ടത് - ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം.
അപ്പോഴും പ്രതിരോധ ശക്തി കൂട്ടുന്ന ഔഷധം എന്ന നിലയിൽ, വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവർക്ക്, ഇത് കഴിക്കാം.

രാവിലെ ഭക്ഷണത്തിന് മുമ്പോ, രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പോ ആയി, ഒരു ടീസ്പൂൺ ത്രിഫല ചൂർണം, അര ഗ്ലാസ് വെള്ളത്തിലോ, തേനിലോ ചേർത്ത് കഴിക്കാം.

സംശയം ഉള്ളവർ ഡോക്ടറുടെ അഭിപ്രായം തേടണം.

ശീലമാക്കേണ്ട രസായന ഔഷധം - ത്രിഫല.

Dr Shabu

Medical officer
District Ayurveda hospital, Palakkad