Popular in Articles

The Adeno Leukodystrophy Disease


image

Leukodystrophies are a group of usually inherited disorders characterized by degeneration of the white matter in the brain

ഒരു പൂവ് വിരിയും പോലെ മനോഹരമാണ് ഓരോ കുഞ്ഞിൻ്റെയും പിറവി...

അതങ്ങനെ ആണെങ്കിൽ പോലും, അതിലേറെ വിചിത്രവും സങ്കീർണവും കൂടിയാണത്..!

ഒരർത്ഥത്തിൽ ഒരു കുഞ്ഞും, അഛൻ്റെയോ അമ്മയുടേയോ മാത്രം  തിരഞ്ഞെടുപ്പല്ല... കേവലമായ ബീജ- അണ്ഡ സംയോഗത്തിനപ്പുറം, അജ്ഞാതമായ ഒരു യാദൃശ്ചികതയുടെ വെളിപ്പെടലിലാണ് ഓരോ കുഞ്ഞും പിറവി കൊള്ളുന്നത്..!

ഗർഭധാനം കഴിഞ്ഞ്, ഭ്രൂണം അണ്ഡവാഹിനിക്കുഴലിൽ നിന്നും, ഗർഭപാത്ര കിടക്കയിലേക്ക് എത്തുന്ന നാൾ മുതൽ, പിറവിയുടെ വെളിച്ചത്തിലേക്ക് നിർഗമിക്കും വരെ എത്രയധികം മാറ്റങ്ങളിലൂടെ കടന്നുപോകാനാണതിൻ്റെ വിധി..!

സ്കാൻ ചെയ്തും, രക്ത പരിശോധനയിലൂടെയും അതിന് സംഭവിക്കാവുന്ന വൈകല്യങ്ങളത്രയും മനസിലാക്കിയെടുക്കാൻ കഴിവുള്ള കാലവുമാണ്... എന്നിട്ടും, ഒരു nuchal thickness നും anomaly സ്കാനിനും പിടി കൊടുക്കാതെ, ജനിതക വൈകല്യവുമായി എത്ര കുഞ്ഞുങ്ങൾ പിറവിയെടുക്കുന്നു..!

അല്ലെങ്കിലും പിറക്കാനുള്ള കുഞ്ഞുങ്ങൾ പിറവി എടുക്കാതിരിക്കുന്നതെങ്ങനെ..?

ജനന സമയത്തെ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന സെറിബ്രൽ പാൾസി പോലുള്ള രോഗങ്ങളോ ഓട്ടിസമോ ജനിതക രോഗങ്ങളോ ഉൾപ്പടെയുള്ള വളർച്ചാ വൈകല്യങ്ങൾ ഉള്ള കുഞ്ഞുങ്ങളെ എത്രയോ അധികം കാണുകയും, ചികിത്സിക്കാൻ അവസരം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്...

മറ്റാരെയും പോലെ, അവരും പിറവിയുടെ അനിശ്ചിതത്വങ്ങൾ ഏറ്റു വാങ്ങിയവരാണ്... വ്യത്യസ്തരായ കുഞ്ഞു പൂമ്പാറ്റകളാണ്...

വിധിയോട് പിണങ്ങാതെ, അവരെ ഓരോ നിമിഷവും കണ്ണ് തെറ്റാതെ പോറ്റി വളർത്തുന്ന, അവരുടെ  അമ്മമാർ... അവരോടു തോന്നിയ ആദരവ് മറ്റാരോടും ഇതുവരേയും തോന്നിയിട്ടില്ല.

ഒരു ആറ് വയസുകാരനേയും കൊണ്ട്, ഒരു അമ്മ OP യിൽ വന്നത് ഓർമ്മ വരുകയാണ്... 

ആറ് വയസാവും വരെ സ്ക്കൂളിൽ പോയി പഠനവും കളിയുമായി ജീവിതം ആഘോഷിച്ചിരുന്ന ഒരു കുരുന്നാണ്, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ adeno leuko dystrophy എന്ന അസുഖം ബാധിച്ച് കാഴ്ച്ച പോലുമില്ലാതെ തളർന്ന് കിടപ്പിലായത്..!

കരയാതെ, തളരാതെ പ്രതീക്ഷയുടെ പുഞ്ചിരിയുമായി അന്ന് കാണാൻ വന്ന അമ്മ എനിക്ക് അദ്ഭുതമായിരുന്നു...!

അവർ ചികിത്സ തുടരുകയാണ്... കാഴ്ച്ചയിലെ പുരോഗതി... മുഖത്തെ തെളിഞ്ഞ ചിരി... ചെറിയ ചിലമാറ്റങ്ങൾ പോലും ആ അമ്മയെ എത്ര മാത്രം സന്തോഷിപ്പിക്കുന്നു..!

എത്രമേൽ അനിശ്ചിതത്തത്തിൻ്റെ കൂത്തരങ്ങാണീ ജീവിതം. ഇത്തരം രോഗങ്ങളിൽ, മറ്റാർക്കും കഴിയാത്ത വിധം ആയുർവേദത്തിന് ഏറെ ചെയ്യാനുണ്ട് എന്ന കാര്യം ഇനിയും എത്രയോ പേർ അറിയാനുമുണ്ട്..!

ദുരിത മഴപ്പെയ്യ്ത്തിനിടയിൽ സ്നേഹത്തോടെയുള്ള ഒരു തലോടൽ പോലും അവർക്ക് സാന്ത്വനമാകും എന്നത് തീർച്ചയാണ്...

ഇവരിൽ, ആയുർവേദവും ഒരു നിയോഗമായി തീരട്ടെ...

Our sorrows and wounds are healed only when we touch them with compassion - എന്ന ബുദ്ധ വചനം, നമ്മളെ പ്രചോദിപ്പിക്കട്ടെ...

Dr Shabu

Medical officer
District Ayurveda hospital, Palakkad