Popular in Articles

Take Care Your Car While Parking


image

വാഹനം കുറച്ച് ദിവസം ഉപയോഗിക്കാതിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

വാഹനങ്ങൾ പുറത്തിറക്കാൻ സാധിക്കാതെ കുറച്ച്  ദിവസം ഉപയോഗിക്കാതിരിക്കുമ്പോൾ പാർക്കിങ്ങിൽ തന്നെ സൂക്ഷിക്കേണ്ടിവരുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ 

#ബാറ്ററി

വാഹനത്തിൻറെ ബാറ്ററിയുടെ ചാർജ് ഇറങ്ങി പോകാതിരിക്കാൻ മൂന്നു വഴികൾ ആണ് ഉള്ളത്

1. ഇടയ്ക്ക് വാഹനം ഇടയ്ക്ക് സ്റ്റാർട്ട് ചെയ്തു അഞ്ചു മിനിട്ടോളം ഇട്ടിരിക്കുക.  
2. ബാറ്ററി ചാർജ് പോയാൽ External charger ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യുക.
3. ബാറ്ററിയുടെ നെഗറ്റീവ് ടെർമിനൽ അഴിച്ചു വയ്ക്കുക എന്ന രീതിയാണ് പൊതുവെ എല്ലാവരും സജസ്റ്റ് ചെയ്യുന്നതെങ്കിലും ഈ രീതി കൊണ്ട് പല ബുദ്ധിമുട്ടുകളും പുതിയ വാഹനങ്ങളിൽ പിന്നീട് നെഗറ്റീവ് ടെർമിനൽ ഫിക്സ് ചെയ്യുമ്പോൾ അനുഭവപ്പെടാം. പുതിയ വാഹനങ്ങളിലെ പല സെൻസറുകൾക്കും ആക്ച്ചുവേറ്റേഴ്സിനും കാലിബ്രേഷൻസ് ആവശ്യമായി വരും. പഴയ വാഹനങ്ങളിൽ ആണേൽ ഈ രീതി ഉപയോഗിക്കാം. അതിനാൽ ആദ്യം പറഞ്ഞ രീതിയാണ് ഏറ്റവും ഫലപ്രദമായതും എളുപ്പവുമായ രീതി.

#പാർക്കിംഗ് ബ്രേക്ക് 

വാഹനം കുറച്ച് നാൾ  ഒരു സ്ഥലത്ത്  പാർക്ക് ചെയ്‌ത് വച്ചാൽ വാഹനത്തിന്റെ പാർക്കിംഗ് ബ്രേക്ക് ജാം ആവാനുള്ള സാധ്യത കൂടുതലാണ്  അതിനാൽ പാർക്കിംഗ് ബ്രേക്ക് ഉപയോഗിക്കാതെ എന്തെങ്കിലും കട്ടയോ മരക്കട്ടയോ വച്ച് വീലുകൾ ബ്ലോക്ക് ചെയ്‌ത് വയ്ക്കാം ഒരു സപ്പോർട്ടിനായ് വാഹനം ടോപ്പ് ഗിയറിലും ഇടാം.

#ടയറുകൾ 

വാഹനം കുറച്ച് നാൾ  ഒരു സ്ഥലത്ത് ഉപയോഗിക്കാതെ ഇരിക്കുമ്പോൾ വാഹനത്തിൻറെ ടയറുകളിൽ ഫ്ലാറ്റ് സ്പോട്ട് രൂപപ്പെടാനുള്ള സാധ്യത ഉണ്ട് അത് പിന്നീട് ഉപയോഗിക്കുമ്പോൾ വാഹനത്തിനു വൈബ്രേഷൻസ് ഉണ്ടാക്കും. അങ്ങനെ സംഭവിക്കാതിരിക്കാൻ ടയറുകളിലെ ടയർ പ്രഷർ 50-60 psi ലേക്ക് മാറ്റുക അതുകൂടാതെ ടയറുകളുടെ പൊസിഷനുകൾ ഇടയ്ക് മാറ്റുക .

#വാഹനത്തിൻറെ വൃത്തി 

വാഹനം വൃത്തിയിലാതെ ഉപയോഗത്തെ ഇരിക്കുമ്പോൾ അതിൽ പൂപ്പലുകൾ വരാൻ സാധ്യതയുണ്ട്. അതുമാത്രമല്ല ഭക്ഷണത്തിൻറെ അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ അവയുടെ മണം പിടിച്ച് എലിയെങ്ങാനും വാഹനത്തിൽ കയറിയാൽ വാഹനത്തിൻറെ എല്ലാ ഇലക്ട്രിക്കൽ വയറുകളും മറ്റും കടിച്ചു മുറിക്കും. അതിനാൽ കാർ ഒന്ന് വൃത്തിയാക്കി ഇടുന്നതാണ് ഉത്തമം. 

#വൈപ്പർ ബ്ലേഡുകൾ 

വൈപ്പർ ബ്ലേഡുകൾ ഉപയോഗിക്കാതെ ഒരേ പൊസിഷനിൽ തന്നെ ഇരിക്കുമ്പോൾ പെട്ടന്ന് നശിച്ച പോകാൻ സാധ്യതയുണ്ട് അതിനാൽ ഒന്നിലെങ്കിൽ സർവീസ് പൊസിഷനിലേക്ക് പൊക്കി വയ്ക്കുക അതുമല്ലെങ്കിൽ വൈപ്പർ ആർമിന്റെ ഇടയിൽ റബ്ബർ കഷ്ണമോ മറ്റോ വച്ച് പൊക്കി വയ്ക്കുക.
 
*ഇനി വീണ്ടും വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടേ കാര്യങ്ങൾ -
 
വാഹനത്തിൻറെ എല്ലാ ആക്‌സെസ്സറിസുകളും AC യും OFF ചെയ്തതിനു ശേഷം മാത്രം വാഹനം സ്റ്റാർട്ട് ചെയ്യുക. സ്റ്റാർട്ട് ചെയ്തതിനു പിറകെ അപ്പോൾ തന്നെ ആക്സിലേറെറ്റർ കൊടുക്കരുത്. കാരണം എൻജിൻറെ എല്ലാഭാഗത്തും പെട്ടെന്ന് ഓയിൽ എത്തിച്ചേരണമെന്നില്ല, അത് ചിലപ്പോ എൻജിൻറെ പല ഭാഗങ്ങൾക് നാശം വിതച്ചേക്കാം. വാഹനത്തിൻറെ AC പ്രവർത്തിപ്പിക്കുന്നതിനേക്കാൾ മുൻപ് വാഹനത്തിൻറെ എല്ലാ ഡോറുകളും വിൻഡോകളും തുറന്നിടാൻ ശ്രെദ്ധിക്കണം. പിന്നെ AC യുടെ റിസർക്കുലേഷൻ മോഡ് ഓഫ് ആണെന്നും ഉറപ്പ് വരുത്തണം കുറച്ചു നേരം കഴിഞ്ഞതിനു ശേഷം മാത്രം വാഹനത്തിൻറെ ഉള്ളിലേക്ക് പ്രവേശിച്ചാൽ മതി. 

ഇത്രയും കാര്യങ്ങൾ  ശ്രദ്ധിച്ചാൽ നമ്മുടെ വാഹനത്തിനു ദോഷകരമായ ഒന്നും സംഭവിക്കുകയില്ല.

Manoj KG

Spiritual Scientist and Life Coach
Speaker at various international forums.