Popular in Articles

Stop Imitating Others


image

ഒരു ആനുകാലിക ജീവ

ഒരു ആനുകാലിക ജീവിത നിരീക്ഷണം നടത്തിയാലോ ..

ഞായറാഴ്ച പള്ളിയിലേക്ക് പോകുന്നവരെ ഒന്ന് സൂക്ഷിച്ചു നോക്കിയേ എത്ര ആൾക്കാരുടെ മുഖത്ത് സന്തോഷം പുഞ്ചിരി പ്രസന്നത കാണാൻ കഴിയുന്നു ?

ക്ഷേത്രങ്ങളിലേക്കു പോകുന്നവരെ ഒന്ന് സൂക്ഷിച്ചു നോക്കിയേ എത്ര ആൾക്കാരുടെ മുഖത്ത് സന്തോഷം പുഞ്ചിരി പ്രസന്നത കാണാൻ കഴിയുന്നു ?

മോസ്കിലേക്കു പോകുന്നവരെ ഒന്ന് സൂക്ഷിച്ചു നോക്കിയേ എത്ര ആൾക്കാരുടെ മുഖത്ത് സന്തോഷം പുഞ്ചിരി പ്രസന്നത കാണാൻ കഴിയുന്നു ?

ബാല്യക്കാരിലും യവ്വനകാരിലും അല്ലാതെ മുഖത്ത് സന്തോഷം കാണുക അപൂർവ്വം ചിലരിൽ മാത്രമാകും. എന്തൊക്കെയോ ചെയ്തു തീർക്കാനുള്ള വെമ്പലിലാണ് ബാക്കി എല്ലാവരും ... മറ്റാർക്കൊക്കെയോ വേണ്ടിയും ദൈവത്തിനു വേണ്ടിയും. 

മറ്റാർക്കൊക്കെയോ വേണ്ടി എന്ന് പറയുമ്പോൾ - നമ്മുടെ ആഗ്രഹം അംബാനിയെപോലെ പണക്കാരൻ ആകണം, സച്ചിൻ ടെണ്ടുൽക്കറെപ്പോലെ പ്രശസ്‌തിവേണം, ടിപ്പു സുൽത്താന്റെ പോലെ കൊട്ടാരം വേണം, മമ്മൂട്ടിയെ പോലെയോ ഐശ്വര്യയെപോലെയോ സൗന്ദര്യം വേണം... അതിനു ദൈവ പ്രസാദം ഉണ്ടാകാൻ ദൈവത്തിനു വേണ്ടി എന്തും ചെയ്യും. 

മറ്റുള്ളവരുമായി താരതമ്യം ചെയ്തു ഉണ്ടാക്കിയെടുക്കേണ്ടതല്ല ജീവിത ലക്ഷ്യവും ആഗ്രഹങ്ങളും. 

അംബാനിയുടെ സമ്പത്തുമുഴുവൻ നിങ്ങൾക്കു നൽകിയാൽ, ലോകത്തിലെ ഏറ്റവും വിലയുള്ള കാർ നിങ്ങൾക്കു കിട്ടിയാൽ, ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള ആളെ പങ്കാളിയായി കിട്ടിയാൽ, താമസിക്കാൻ ഒരു കൊട്ടാരം കിട്ടിയാൽ നിങ്ങളുടെ ചിന്തകളും ആധിയും കൂടുമോ കുറയുമോ?

ശരീരത്തിൽ വരുന്ന രോഗങ്ങളെ ചികിൽസിക്കാനും പ്രതിരോധിക്കാനും പറ്റും. എന്നാൽ മറ്റുള്ളവരെപ്പോലെ ആകണം എന്ന് ചിന്തിപ്പിക്കുന്ന വിദ്യാഭ്യാസത്തെയും പാരമ്പര്യത്തെയും എങ്ങനെ ചികിൽസിക്കാൻ കഴിയും എന്ന് ഗവേഷണങ്ങൾ പോലും തുടങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്.

വിരാട് കോഹ്‌ലിയുടെ ബാറ്റും പാടും കിട്ടിയാൽ അതുപോലെ ബാറ്റുചെയ്യാനാകുമോ നിങ്ങൾക്കു?മറ്റുള്ളവരുടെ ജീവിത വിജയം കണ്ടിട്ട് അതുപോലെ അനുകരിക്കാൻ നോക്കുമ്പോൾ നിരാശയുണ്ടാകാം പ്രതീക്ഷ അറ്റുപോകാം.

എന്നാൽ സ്വന്തം കഴിവുകളെ തിരിച്ചറിയൂ, അതിൽനിന്നും ആഗ്രഹങ്ങളും സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടാകട്ടെ. സ്വന്തം കഴിവുകളിൽ ഉന്നൽകൊടുത്തുകൊണ്ടുള്ള ഏറ്റവും വലിയ സ്വപ്നങ്ങൾ നെയ്തുണ്ടാക്കു, അതിൻറെ വിസ്താരവും ആഴവും ഉയരവും ഒട്ടും കുറക്കേണ്ടതില്ല.

ആ സ്വപ്നങ്ങൾ ലക്ഷ്യമാക്കികൊണ്ടു പ്രവർത്തന നിരതരാകുമ്പോൾ കഴിവുകൾ നൽകിയ ഈശ്വരൻ ഒന്നും ആവശ്യപ്പെടാതെ നേർച്ചകാഴ്ചകൾ നൽകാതെ നമ്മുടെ വിജയത്തിനായുള്ള ദൈവീകാനുഗ്രഹം നല്കിക്കൊണ്ടേയിരിക്കും.

Manoj KG

Owner and CEO
AEnon Technologies Pvt Ltd
www.keralathanima.in
www.keralatourportal.com
Speaker at various international forums.