Popular in Articles

Primary Teachers are more valuable in Life


image

Role Of A Primary Teacher In Students Development

ചെത്തി മിനുക്കിയ ഈര്‍ക്കിലും, കാഞ്ഞിരത്തിന്‍  കുരുക്കളുമായായിരുന്നു ശാരദ ടീച്ചര്‍ ക്ലാസ്സില്‍ വന്നിരുന്നത്. 
.
ഒന്ന്.... രണ്ട്... മൂന്ന് എണ്ണിത്തുടങ്ങിയത്  ആ  കുരുക്കളിലാണ്.

കാഞ്ഞിരക്കുരുക്കള്‍ ഒറ്റയും ഇരട്ടയുമായി നിന്നപ്പോള്‍ ഒറ്റയക്കവും ഇരട്ടയക്കവും കുടിയേറിയത്   
ഞങ്ങളുടെ കുഞ്ഞു തലകളിലേക്കായിരുന്നു. 

ഒറ്റയും പത്തും നൂറും ഈര്ക്കിലുകളിലാണ് കണ്ടത്.
.
കുടത്തിലെ ഒരിത്തിരി വെള്ളത്തില്‍ കല്ല്‌ പെറുക്കി കൊണ്ട് ചെന്നിട്ട കാക്കയെ ടീച്ചര്‍ അഭിനയിച്ചു കാണിച്ചപ്പോള്‍ ഞങ്ങളും കൂടെ വെള്ളം കുടിച്ചു ദാഹം മാറ്റി. 
.
പഴത്തിനു പകരം സൂചി കൊണ്ട് തുമ്പിയില്‍ കുത്തേറ്റ ആനക്കുട്ടിയായി ടീച്ചര്‍ മാറിയപ്പോള്‍ 
നൊന്തത്‌ ആനക്കുട്ടിക്ക് മാത്രമായിരുന്നില്ല 
.
ഒറ്റ ഈര്‍ക്കില്‍ ഒടിക്കാന്‍ നോക്കിയപ്പോള്‍ വേഗം ഓടിഞ്ഞതും കൊറേ എണ്ണം ഒന്നിച്ചു ചേര്‍ത്തപ്പോള്‍ ഒടിക്കാനാവാഞ്ഞതും ഉറപ്പിച്ചത് ഐകമത്യം മഹാബലമെന്നാണ് ...
.
അങ്ങനെ ... അങ്ങനെ പതിയപ്പതിയെ ഓരോന്നും....
.
നമ്മള്‍ എല്ലാവരും പഠിച്ചത് ഇങ്ങനെ തന്നെയാണ് വെറുതെ  ഓര്‍മിപ്പിച്ചുവെന്നേയുള്ളൂ....!!
.
കഴിഞ്ഞ ദിവസം % tolerance (Basic Electronics) എന്നത് മനസ്സിലാക്കി കൊടുക്കാന്‍ ഗ്രോസറിയില്‍  ചിക്കന്‍  വാങ്ങിക്കാന്‍ പോയി ഞാനും എന്റെ കുട്ടികളും 
.
എന്റെ കോളജിലെ  ഏറ്റവും മികച്ച അധ്യാപകനായി തെരെഞ്ഞെടുക്കപ്പെട്ട ജമീല്‍, ഫില്‍റ്റര്‍ തത്വം മനസിലാക്കി കൊടുക്കാന്‍, വാതില് കടക്കാന്‍ ശ്രമിക്കുന്ന പല ഉയരത്തിലുള്ള ആളുകളെയാണ് കൂട്ടു പിടിച്ചത് 
.
അധ്യാപകര്‍ അങ്ങനെയാണ് ഏറ്റവും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഉദാഹരണങ്ങളിലൂടെ  കുട്ടികളുടെ മനസ്സിലേക്ക് പാഠഭാഗങ്ങൾ കൊണ്ട് പോകും 
.
അവരെ കാണുന്ന, കേള്‍ക്കുന്ന കുട്ടികളില്‍ ഏറ്റവും മിടുക്ക് കുറഞ്ഞവര്‍ക്ക് പോലും, പറയുന്നത്  ഗ്രഹിക്കുവാന്‍ കഴിയണം, അതിനവര്‍ സാധ്യമായതെന്തും ചെയ്യം. പാടും, ആടും, അഭിനയിക്കും 
.
അവരും നിങ്ങളെപ്പോലെ മിടുക്കരാവണമല്ലോ!

Jithesh Krishna

Instructor, Doha