Popular in Articles

Pradhan Mantri Ujjwala Yojana (PMUY)


image

പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി

ഇന്നും ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ LPG GAS കണക്ഷൻ വളരെ കുറവാണു. ലോകാരോഗ്യ സംഘടന പറയുന്നത് ആഹാരം പാകംചെയ്യുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചു ഒട്ടേറെ സ്ത്രീകളും കുട്ടികളും പുകവലിയിൽ നിന്നുണ്ടാകുന്നതിനേക്കാൾ അസുഖങ്ങൾ ഉണ്ടാകുന്നു എന്നാണ്.

അതിനാൽ പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിവഴി ഗ്രാമീണ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി പാചകവാതകം നല്കാൻ തീരുമാനിച്ചിട്ടുണ്ട്.  PMUY പദ്ധതി ആദ്യം സ്ഥാപിച്ചത് ബഹുമാനമുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2016 മെയ്‌മാസം ഒന്നാം തിയതി ഉത്തർപ്രദേശിലാണ്. 

BPL കുടുംബങ്ങളിലെ സ്ത്രീകളുടെ പേരിൽ സ്വജന്യ LPG GAS കണക്ഷൻ നൽകുന്ന പദ്ധതി.

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികമായ 2022 ആകുമ്പോഴേക്കും രാജ്യത്തെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും വൈദ്യുതിയും പാചകവാതക കണക്ഷനും ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്.

മുതിർന്ന സ്ത്രീകളുടെ പേരിലുള്ള റേഷൻകാർഡ് ആധാർകാർഡ് എന്നിവയുടെ കോപ്പി സഹിതം ഈ പദ്ധതിക്കുവേണ്ടി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

BPL ആണെന്ന് തെളിക്കുവാനായി ആവശ്യമായ പ്രതിജ്ഞാപത്രം എഴുതി തയ്യാറാക്കി നൽകണം.

നൂറു ദിവസത്തിനുള്ളിൽ PMUY ലക്ഷ്യമിട്ട എട്ടുകോടി ജനങ്ങളിലേക്ക് എത്തുവാൻ സാധിച്ചു എന്നുള്ളത് സുപ്രധാനമാണ്. ഈ കാലയളവിൽ എൺപതു ലക്ഷത്തിലധികം ഉപഭോക്താക്കളെ ഉൾപെടുത്താൻ സാധിച്ചു.

നാളിതുവരെ അഞ്ചുകിലോ റീഫിൽ സിലിണ്ടറുകളുടെ വില്പന പതിനേഴു ലക്ഷത്തിലധികം ആയിട്ടുണ്ട്. അഞ്ചുകിലോ റീഫിൽ സിലിണ്ടറുകൾ തിരഞ്ഞെടുത്ത ഉപഭോകതാക്കളുടെ എണ്ണം അഞ്ചു ലക്ഷത്തോളം ഉണ്ട്.

Manoj KG

Owner and CEO
AEnon Technologies Pvt Ltd
www.keralathanima.in
www.keralatourportal.com
Speaker at various international forums.