Popular in Articles

Parivahan and Sewa


image

ഇനി RTO ഓഫീസിൽ കയറിയിറങ്ങേണ്ടതില്ല!

ഏറെ നേരം കാത്തുനിന്നും ഏജന്റുമാർക്കു കാശുകൊടുത്തും ഇനി RTO ഓഫീസിൽ കയറിയിറങ്ങേണ്ടതില്ല! 
കേന്ദ്രസർക്കാറിന്റെ ഓൺലൈൻ പോർട്ടൽ ആയ parivahan.gov.in എന്ന site ൽ കേരളവും. 

ഈ ഓൺലൈൻ പോർട്ടലിലൂടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ parivahan.gov.in  എന്ന വെബ്സൈറ്റിൽ ഇനി ലഭിക്കും. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം രൂപകല്പനചെയ്തതാണ് ഈ ഓൺലൈൻ പോർട്ടൽ.
            
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ വിവിധ തരം പെർമിറ്റുകൾ, വാഹനങ്ങളുടെ നികുതി അടയ്ക്കൽ,  വാഹനങ്ങളുടെ ഉടമസ്ഥ അവകാശം മാറ്റുക തുടങ്ങി ഏത് സേവനവും ഇനി പോർട്ടൽ വഴി ചെയ്യാവുന്നതാണ്.

കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തവർക്കും നേരിട്ട് ചെയ്യാൻ പ്രയാസമുള്ളവർക്കും അക്ഷയ കേന്ദ്രങ്ങളെയും മോട്ടോർ വാഹന ഓഫീസുകളിലെ സേവന കേന്ദ്രങ്ങളെയും സമീപിക്കാവുന്നതാണ്. മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ സഹായവും ഇതോടൊപ്പം ലഭ്യമാകും.

അവരവരുടെ വാഹനങ്ങളുടെ വിവരങ്ങൾ ഈ പോർട്ടലിൽ സന്ദർശിച്ച് പരിശോധിക്കാൻ വാഹന ഉടമകൾക്ക് സാധിക്കും. 

വാഹൻ എന്നും സാരഥി എന്നും ഈ പോർട്ടലിനെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വാഹന രജിസ്ട്രേഷൻ മായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വാഹൻ എന്ന ഭാഗത്തേക്കും, ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സാരഥി എന്ന ഭാഗത്തേക്കും ഉപഭോക്താവിന് പോകാവുന്നതാണ്. 

ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് കാസർഗോഡ് വയനാട് ജില്ലകളിലെ ഡ്രൈവിംഗ് ലൈസൻസുകൾ മാത്രമാണ് സാരിഥിയിൽ ചേർത്തിരിക്കുന്നത് ഒരു മാസത്തിനകം മുഴുവൻ ജില്ലകളിലെയും വിവരങ്ങൾ സാരിഥിയിൽ ചേർക്കും

എല്ലാവരും ഇന്നുതന്നെ സർക്കാറിന്റെ ഈ വെബ് പോർട്ടൽ സന്ദർശിക്കുക!

Living Giving News