Popular in Articles
Osteoarthritis Ayurvedic Treatment

ആറു മാസങ്ങൾക്ക് മുമ്പാണ് അവർ ആദ്യമായി കാണാൻ വരുന്നത്..!
കൊറോണ അഗ്നി പോലെ പടരുന്ന സമയമാണ്... രോഗങ്ങൾക്കും വേദനകൾക്കും മാത്രം ലോക് ഡൗൺ ഇടാൻ ആർക്കുംകഴിയാത്തതു കൊണ്ട്, അവർക്ക് വരേണ്ടി വന്നു..
അറുപത്തെട്ട് വയുള്ള പദ്മാവതിയമ്മ..! അവർക്ക് മുട്ടു വേദനയാണ്...
വലത്തേ മുട്ടിനാണ് ആദ്യം തേയ്മാനം വന്നത്... കലശലായ വേദനയായിരുന്നു... x ray കണ്ടപ്പോൾ ഡോക്ടറാണ് മുട്ടു മാറ്റി വക്കാൻ പറഞ്ഞത്.. പിന്നെ വൈകാതെ ഓപ്പറേഷൻ ചെയ്തു... ഇപ്പോ ആ കാലിന് ചെറിയ വേദന ഉണ്ട്.
പക്ഷേ അതിലും പ്രശ്നം ഇടതു കാലാണ്... അതിനും ഓപ്പറേഷൻ വേണം ന്നാ ഡോക്ടർ പറയണത്... അതിന് മുമ്പ് ഇനി ആയുർവേദം കൊണ്ട് വല്ല മാറ്റവും വര്യോ എന്ന് നോക്കാനായിട്ട് വന്നതാ..."
പരിശോധിച്ചു നോക്കിയപ്പോൾ ഇടത്തെ മുട്ടിന് നല്ല നീരും ഒട്ടും മടക്കാനാവാത്ത വിധം വേദനയും..!
എന്തായാലും, മരുന്നുകൾ കുറിച്ചു കൊടുത്തു... ആഴ്ച്ചകൾക്കുള്ളിൽ വേദനയും നീരും കുറഞ്ഞു തുടങ്ങി..!
മരുന്നുകൾ തുടർന്നു..
ഓട്ടോ പിടിച്ച് വീടിൻ്റെ മുറ്റത്തിറങ്ങി, വേച്ചു നടന്നിരുന്ന പദ്മാവതിയമ്മ മാസങ്ങൾക്ക് ശേഷം ഇപ്പോൾ
സുഖമായി നടന്നു പോയിത്തുടങ്ങുകയാണ്..
ഇന്ന് വന്നപ്പോൾ പുതിയ x ray യും കൊണ്ടാണ് അവർ വന്നത്... പഴയതും പുതിയതുമായ X ray കളിൽ ആയുർവേദം ഉണ്ടാക്കിയ മാറ്റങ്ങൾ വ്യക്തമായിരുന്നു..!
Loose body കൾ എല്ലാം കുറഞ്ഞ് joint space കൂടിയിരിക്കുന്നു..!
" അന്ന് അറിഞ്ഞിരുന്നെങ്കിൽ, ഞാൻ മുട്ട് മാറ്റി വക്കില്ലായിരുന്നു... എന്തായാലും ഇതെങ്കിലും രക്ഷപ്പെട്ടല്ലോ.."
സത്യത്തിൽ, അവർ പറഞ്ഞു നിർത്തിയത് ആയുർവേദത്തിൻ്റെ യഥാർത്ഥ സാദ്ധ്യതയിലേക്കാണ്...
മുട്ടു തേയ്മാനക്കാർക്ക് അത് ഏത് ഗ്രേഡ് ആണെങ്കിലും (Osteo arthrits), സർജറിയേക്കാൾ നല്ല ഓപ്ഷൻ ആയുർവേദ ചികിത്സയും പേശികളുടെ വ്യായാമമുറകളും ഒക്കെത്തന്നെയാണ്...
ചികിത്സക്കു മുമ്പും ഇപ്പോഴുമുള്ള xray കൾ താരതമ്യത്തിനായി ഇവിടെ പങ്ക് വക്കുന്നു...
ആയുർവേദം പുതിയ സാദ്ധ്യതകളുടെ വൈദ്യമാണ്...

Dr Shabu
Medical officer
District Ayurveda hospital, Palakkad