Popular in Articles

One of my childhood dreams


image

മരത്തിന്റെ ശാഖകളുള്ള ചെറിയ ചില്ല എടുത്തു ബൈക്ക് ഹാൻഡിൽ ആയി സങ്കല്പിച്ചു ബൈക്ക് ഓടിച്ചിരുന്ന ഒരു കുട്ടികാലം കാലമുണ്ടായിരുന്നു. വീടിനു ചുറ്റും നല്ല മുറ്റം ഉണ്ടായിരുന്നതിനാൽ നല്ല speed ൽ അന്നേ ഓടിക്കുമായിരുന്നു. Brake ഇടുന്നതും നിറുത്തുന്നതും ഒക്കെ ഓരോ സാഹചര്യങ്ങൾ മനസ്സിൽ visualize ചെയ്തിട്ടായിരുന്നു. അക്കാലത്തിൽ പോലും സങ്കല്പത്തിൽ ചെറിയ ബൈക്ക് ഒന്നും ആയിരുന്നില്ല സ്വപ്നം...

ആദ്യമായി കയ്യിൽ കുറച്ചു വരുമാനം ആയപ്പോൾ ചെയ്തത്, അന്ന് കൊക്കിൽ ഒതുങ്ങുന്നതും ഇച്ചിരി വ്യത്യസ്തത ആഗ്രഹിച്ചു ഒരു സെക്കന്റ് ഹാൻഡ് yezdi classic മേടിച്ചു. സങ്കല്പത്തിൽ ഒത്തിരിയേറെ bike ഓടിച്ചു പരിചയം ഉള്ളതുകൊണ്ട് ഡ്രൈവിംഗ് പഠിക്കാൻ വെറും ഒരു മണിക്കൂർപോലും വേണ്ടിവന്നില്ല. അന്നത്തെ സാമ്പത്തികം വച്ച് രണ്ടു ലിറ്റർ പെട്രോൾ ഒരു ലിറ്റർ മണ്ണെണ്ണ ചേർത്ത് ഓടിക്കും. ഇച്ചിരി അധികം വെളുത്ത പുക പോകും, അന്ന് അതും ഒരു സ്റ്റൈൽ ആയിരുന്നു. എന്റെ നാട്ടിൽ ആ സമയത്തു വേറെ ആർക്കും yezdi classic ഇല്ലാത്തതുകൊണ്ട് ശബ്ദം കേൾക്കുമ്പോൾ തന്നെ മനസിലാകും ആരാ പോകുന്നെ എന്ന്. അതുകൊണ്ടുതന്നെ ചില ആരാധകരൊക്കെ ദർശനം നൽകാനായി വീടിന്റെ മുന്നിൽ പ്രത്യക്ഷപെടാറുണ്ടായിരുന്നു.

പിന്നെ അടുത്ത് മേടിച്ചതു സ്വപ്ന  സങ്കല്പമായിരുന്ന എന്നും ബൈക്കുകളുടെ രാജാവ് എന്നറിയപ്പെടുന്ന royal enfield തന്നെയായിരുന്നു. വെറൈറ്റി എപ്പോഴും ആഗ്രഹം ഉള്ളതുകൊണ്ട് ആദ്യം മേടിച്ചതു steal plated black machismo 350cc ആയിരുന്നു. A royal masculine look തന്നെ ആയിരുന്നു അത്. ശരിക്കും drive ആസ്വദിച്ചു ബാംഗ്ലൂർ ചെന്നൈ ഒക്കെ കറങ്ങിയ വണ്ടിയായിരുന്നു അത്. 80km speed നു താഴെ അധികം പോകാത്തതുകൊണ്ടാണോ എന്നറിയില്ല എല്ലാര്ക്കും മുപ്പതിന് താഴെ മൈലേജ് കിട്ടുമ്പോൾ എനിക്ക് 
35-38 മൈലേജ് കിട്ടുന്നുണ്ടായിരുന്നു.

വീണ്ടും അടുത്ത് വെറൈറ്റി വിടാതെ  royal enfield black classic 500cc ... ഹോ ഒരു രക്ഷയുമില്ലാത്ത mejestic performance machine... അധികം slow യിൽ പോകാത്തതുകൊണ്ടാണോ എന്നറിയില്ല എല്ലാര്ക്കും ഇരുപതിന്‌  താഴെ മൈലേജ് കിട്ടുമ്പോൾ എനിക്ക് 
30-32 മൈലേജ് കിട്ടുന്നുണ്ടായിരുന്നു.

Royal Enfield ലെ drive ൽ കിട്ടുന്ന സുഖം ലോകത്തിലെ വേറൊരു expensive bike ഓടിച്ചാലും കിട്ടില്ല. ഇനി അടുത്ത് മേടിക്കാൻ ആഗ്രഹിക്കുന്നതും Royal Enfield 650cc bike തന്നെയാണ്. 

പുറം അഴക് മാത്രമല്ല, performance കൂടെ നോക്കി സ്വപ്നം കാണാനായാൽ സ്വപ്‌നങ്ങൾ ഒരിക്കലും പാഴാകില്ല. 

പറഞ്ഞുവന്നത്, നിങ്ങളുടെ dream ശക്തമാണോ, എങ്കിൽ അത് നമ്മെത്തേടി വരും നിശ്ചയം! 

അല്പം വ്യത്യസ്തമായി സ്വപ്‌നം കാണാനും അത് മനസ്സിൽ സങ്കല്പിച്ചു കാണാനും ആ സ്വപ്നങ്ങളിൽ യാത്രചെയ്യാനും കഴിഞ്ഞാൽ, അതിനായി ദിവസവും കുറച്ചു സമയം മാറ്റിവച്ചാൽ നിങ്ങളുടെ ജീവിതം മനോഹരമാകും.

സ്വപ്നം കാണു ജീവിതം വിജയിക്കട്ടെ!

Manoj KG

Owner and CEO
AEnon Technologies Pvt Ltd
www.keralathanima.in
www.keralatourportal.com
Speaker at various international forums.