Popular in Articles

Little Ironweed Medicinal Plants


image

ആയുർവേദക്കാരുടെ സ്വന്തം 'സഹദേവി'

"പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പോൾ, പൂവാങ്കുറുന്നില ചൂടേണം"
വയലാർ എഴുതി ബാബുരാജ് സംഗീതം നൽകിയ ഒരു സുന്ദരമായ പാട്ടാണിത്..!

"ദശപുഷ്പം ചൂടിക്കാം തിരുമധുരം നേദിക്കാം" എന്നിങ്ങനെ വരികൾ പോകുന്ന പുഷ്പഗന്ധമുള്ള  ഒരു പൂ പാട്ട്..!

ഈ പാട്ട്,  കേട്ടങ്ങനെ ഇരിക്കുമ്പോൾ പൂവാങ്കുരുന്നിലയും ദശപുഷ്പവുമൊക്കെ എത്രമാത്രം നമ്മുടെ അലങ്കാരത്തിൻ്റെയും ആഹാരത്തിൻ്റേയും ഔഷധത്തിൻ്റെയും ഭാഗമായിരുന്നു എന്ന് അദ്ഭുതപ്പെട്ട് പോവുകയാണ്..!

പൂവാങ്കുറുന്തൽ/ പൂവാം കുരുന്നില, ഇതേ ദശ (പത്ത്) പുഷ്പങ്ങളിൽ വരുന്ന ഒരു സസ്യമാണ്..
ആയുർവേദക്കാരുടെ സ്വന്തം 'സഹദേവി'...

ഇംഗ്ലീഷിൽ 'ലിറ്റിൽ അയേൺ വീഡ്' എന്നൊരു പേരുണ്ട്... vernonia cineria എന്ന് ശാസ്ത്രീയമായ മൊഴി..!

ഒരേ പോലെ ആയുർവേദത്തിലും ഗൃഹ വൈദ്യത്തിലും ഒഴിച്ചു കൂടാൻ കഴിയാത്ത ഈ 'സഹദേവിയെ' ഈ  പനിക്കാലത്ത് തന്നെ ഓർത്തെടുക്കേണ്ടതുണ്ട്...

തിക്ത രസവും ലഘു രൂക്ഷ ഗുണവും ഉഷ്ണ വീര്യവും കടുവിപാകിയുമായ സഹദേവി സമൂലമായാണ്
(whole Plant)  ഉപയോഗിക്കേണ്ടത്..!

അനന്തമാണ് ഉപയോഗങ്ങൾ...

പനിയിലാണ് ഏറ്റവും വലിയ പ്രഭാവം... മലമ്പനി, വിട്ടു വിട്ടു വരുന്ന Recurrent fever എന്നീ അവസ്ഥകളിൽ മുഴുവൻ ചെടിയും പറിച്ചെടുത്ത് കഷായമായി കഴിക്കാം.

കുട്ടികളിൽ ഇടക്കിടെ വരുന്ന പനികളിൽ, കൃത്യമായി രോഗ നിർണയം ചെയ്ത് മരുന്നു കഴിക്കുന്നതിനൊപ്പം,
വീട്ടിൽ തന്നെ കിട്ടുന്ന പൂവാംകുരുന്നില, തുമ്പപ്പൂവ്, തുളസിയില, കുരുമുളക് എന്നിവ അരച്ച് ഗുളികയാക്കി അതും ഉപയോഗിക്കാം..!

ചുമ, ശ്വാസം മുട്ട്, ആസ്ത്മ എന്നിവയിലും ഫലപ്രദം...

പൂവാംകുരുന്നില നല്ലൊരു വിഷഹര ദ്രവ്യമാണ്. തേൾ വിഷങ്ങളിൽ അകത്തും പുറത്തും പ്രയോഗിക്കാം.

രക്ത ശുദ്ധി ഉണ്ടാക്കുന്ന നല്ലൊരു detoxifier ആണ്.

കരൾ രോഗങ്ങളിലും വിശേഷം.

കാൻസറിൽ പ്രത്യേകിച്ച് ട്യൂമറുകളിൽ ഇപ്പോൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഏറെ ഉപയോഗിച്ചു വരുന്ന ഒരൗഷധി കൂടിയാണിത്.

അതുമായി ബന്ധപ്പെട്ട പഠനങ്ങളും ഏറെയുണ്ട്...
"Anti- cancer activity of ethanolic extract of vernonia cineria Less by in vitro and in vivo method" എന്ന ഒരു പഠനം
international journal of research in Pharmaceutical and nano science ൽ odaya Kumar നെറയും K. jayaprakash ൻ്റെയും ആയി പുറത്ത് വന്നിട്ടുണ്ട്.

നേത്ര ചികിത്സയിലും വലിയ പ്രയോജനം ഉണ്ട്. പൂവാംകുരുന്നില നീര് മുലപ്പാലിൽ ചേർത്ത് കണ്ണിൽ ഒഴിച്ചാൽ കണ്ണിലെ ചുവപ്പും വീക്കവും ഒക്കെ പെട്ടെന്ന് മാറും.

പൂവാം കുരുന്നില കൊണ്ട് വീട്ടിൽ തന്നെ നേത്ര അഞ്ജനവും ഉണ്ടാക്കാം. തനി നീരെടുത്ത് ചെറിയ തുണി മുക്കി ഉണക്കുന്നു. അതേ നീരിൽ മുക്കി വീണ്ടും ഉണക്കുന്നു. അങ്ങനെ മൂന്ന് തവണ ചെയ്യാം.
അതേ തുണി തിരി ആക്കി എണ്ണയിലോ നെയ്യിലോ കത്തിക്കുന്നു. ഒരു പുതിയ ചട്ടിയിൽ ആ പുക ഏൽപ്പിച്ച്, പിന്നീട് എടുത്ത് എണ്ണയിലോ നെയ്യിലോ ചാലിച്ച് കണ്ണിലെഴുതാം. വളരെ natural ആയ ഒരു കൺമഷി ആണിത്.

ചില പ്രത്യേക Migrain കളിൽ, എണ്ണ തേച്ചോ അല്ലാതെയോ പുറത്തേക്കും ഔഷധമായി ഉള്ളിലേക്കും
പ്രയോഗ ക്ഷമത ഉണ്ട്..!

ഡിപ്രഷൻ തുടങ്ങിയ മനോ അവസ്ഥകളിലും ഉചിത രൂപത്തിലും മാത്രയിലും ഫലപ്രദം..
Lupeol, Stigma sterol, 12- Oleanen-3-ol-3- butyl acetate, beta sitosterol എന്നിവയാണ് active തൻ മാത്രകൾ..

എരിച്ചിലോടു കൂടിയ മൂത്രാശയ അണുബാധകളിലും, (Uti) കിഡ്നി സ്റ്റോണുകളിലും ഗുണപ്രദമാണ്.

ആമാശയ അൾസറുകളിലും നല്ലത്. 

പൂവാം കുരുന്നില നിഴലിൽ ഉണക്കി പൊടിച്ച ചൂർണം 2gm വീതം കഴിക്കുന്നത് മുഖക്കുരുവിനും ഉറക്കക്കുറവിനും ഗുണം ചെയ്യും.

വന്ധ്യതയിലും Reproductive health ലും ഒഴിച്ചു കൂടാൻ ആകാത്തതാണ് പൂവാംകുരുന്നില..!

നല്ല ഒരു anti oxidant ആയതിനാൽ, അകാല കോശ വാർദ്ധക്യം തടയാനും കഴിയും.

E-coli, KIebsielia, Pneumonia തുടങ്ങി gram +ve, -ve ബാക്റ്റീരിയകളിലും ഫലപ്രദം.

anti helminthic, anti diarhoeal, anti diabetic activity കൾ കൂടി ഉണ്ട്..

വൈറൽ പനിക്കാലത്തും പൂവാങ്കുറുന്നിലയെ പറ്റി ചിലതു പറയാനുണ്ട്.
പൂവാംകുരുന്നിലയിൽ നിന്ന്, ഒരു anti viral സംയുക്തമായ Flavone glycoside വേർതിരിച്ചെടുത്തിട്ടുണ്ട്.
A new anti viral Flavone glycoside from vernonia cineria (Asian journal of Chemistry) by RN Yadava and Mamta Raj.

സഹദേവിയുടെ ജ്വര പ്രഭാവത്തെ പറ്റി ചരകൻ പറഞ്ഞത് ഈ പനിക്കാലത്ത്, വീണ്ടും ഓർമ്മിച്ചെടുക്കാം..
പൂവാങ്കുരുന്നിലയെ  കൂടുതൽ അറിഞ്ഞ് തുടങ്ങാം.

Dr Shabu

Medical officer
District Ayurveda hospital, Palakkad