Popular in Articles

Let the mind rest in that laughter


image

The end of meditation is a laugh, Let the mind rest in that laughter

നമ്മുടെ മനസ് എങ്ങനെയാണോ, അങ്ങിനെ തന്നെയാണ് ലോകവും എന്നൊരു ബുദ്ധ വചനം ഉണ്ട്..

അക മനസ് ശാന്തമായിരിക്കുമ്പോഴേ ചുറ്റുമുള്ള ലോകവും ശാന്തമായി തുടങ്ങുകയുള്ളൂ എന്നൊരു ധ്യാന പാഠം ഇതിലുണ്ട്.

ദൈനം ദിന ജീവിതത്തിലെ, വൈകാരിക  വിക്ഷോഭങ്ങളുടെ തിരയിളക്കത്തിലൂടെ കടന്ന് പോകുന്ന ഒരാൾക്കും ഇതത്ര എളുപ്പമൊന്നുമാവില്ല.

ചിന്തയാകുന്ന, കാർമേഘങ്ങളുടെ പെയ്തൊഴിയാത്ത ഈ അസഹ്യത തന്നെയാണ്, ഓരോ ജീവിതത്തെയും ദുരിതമയമാക്കുന്നത്.

ചിന്തകളുടെ നിലക്കാത്ത ഈ പ്രവാഹത്തെ, രാവിലെ എഴുന്നേറ്റുള്ള അൽപ്പ നേരത്തെ ധ്യാനം കൊണ്ട്, അതിജീവിക്കാവുന്നതേ ഉള്ളൂ.

കണ്ണടച്ച് ഈ ചിന്താ സമാഹാരങ്ങളെ മാറി നിന്ന് നോക്കിക്കാണാൻ ശ്രമിക്കുക. അതിൽ ഭാഗഭാക്കാവാതെ
വെറുതെ നിരീക്ഷിക്കുക മാത്രം ചെയ്യാം.

1) മറ്റുള്ളവരുടെ മുന്നിൽ, അവരുടെ വളർച്ചക്കു മുന്നിൽ ഞാൻ ആരുമല്ല എന്ന ചിന്ത സജീവമാകുന്നു എങ്കിൽ, അത്തരം ചിന്തകളെ മാറി നിന്ന് നിരീക്ഷിക്കുക. അത്തരം ചിന്തകളെ കടന്നു പോകാൻ അനുവദിക്കുക... Let go of comparing...

2) രാഗാദി രോഗങ്ങളിൽ ആയുർവേദം പറയുന്ന ഒന്നാണ് മത്സര ബുദ്ധി... ഇത് അനാരോഗ്യകരമായ തലത്തിലേക്ക് പടരുന്നു എങ്കിൽ, കണ്ണടച്ച് മാറി നിന്ന് അതിനെ നോക്കാം. തീവ്രമായ മത്സരാധിക്യത്തെ
കടന്നു പോകാൻ അനുവദിക്കാം... Let go of competing...

3) നമ്മുടെയെല്ലാം, വിവിധങ്ങളായ വിധി തീർപ്പുകളുടെ ആകെ തുകയാണ് ഈ ജീവിതവും. അമിതമായ judgment കൾ നമ്മെ ഭരിക്കാൻ തുടങ്ങുന്നു എങ്കിൽ, അതിനെയും മാറി നിന്ന് നോക്കി കടന്നു പോകാൻ
അനുവദിക്കാം... Let go of judgement...

4) സ്വശരീരത്തേയും മറ്റുള്ളവരേയും, അമിതമായ കോപം പൊള്ളിച്ചു തുടങ്ങുമ്പോഴും ഇതേ ധ്യാനത്തിലൂടെ കടന്നു പോകാൻ അനുവദിക്കുക... Let go of anger...

5) അനാവശ്യ കുറ്റ ബോധം കൊണ്ടു നീറുന്ന മനസിൻ്റെ താപവും ഇങ്ങനെ കടന്നു പോകട്ടെ... Let go of regret...

6) വിഷാദങ്ങളും സങ്കടങ്ങളും അക മനസിലൂടെ പെയ്ത് തോരുന്നത് മാറി നിന്ന് നോക്കുക... Let go of Worrying...

7) കുറ്റപ്പെടുത്തലുകളുടെ കുത്തൊഴുക്കിനേയും കടന്ന് പോകാൻ അനുവദിക്കുക... Let go of blaming...

8) സ്വശരീരത്തിൻ്റെ നിഴലെന്ന പോലെ കൂടെ കൂടുന്ന, കട്ടി പിടിച്ച ജീവിത ഭയങ്ങളും കടന്നു പോവട്ടെ... Let go of fear...

9) ജീവിത നിരാശകളുടെ കരിമുകിലുകളും അങ്ങനെ കടന്നു പോകട്ടെ...

10) ധ്യാനത്തിൻ്റെ അവസാനം ഒരു ചിരിയാണ്...

പ്രത്യേകിച്ച് എത്താൻ ലക്ഷ്യങ്ങളോ,നേടാൻ എന്തെങ്കിലുമോ ഇല്ലാത്ത ജീവിതത്തിൻ്റെ ഹ്രസ്വതയെ കുറിച്ചോർത്ത്, ഒരു വയറു കുലുങ്ങിയ ചിരി...

ആ ചിരിയലയിൽ മനസ് അങ്ങനെ  നിശ്ചലമാവട്ടെ... അപ്പോൾ മാത്രമാകും, ഉള്ളിൽ ശരിയായ ധ്യാനം സംഭവിക്കുന്നതും...

Dr Shabu

Medical officer
District Ayurveda hospital, Palakkad