Popular in Articles

Kiriyath - A Medicinal Plant


image

സുദർശന ചൂർണം എന്ന ഔഷധത്തെ കുറിച്ചു

ഇത്തിരി ഉപമയിലൂടെ വലിയ കാര്യങ്ങൾ പറയുന്ന ഒരു കാവ്യാത്മക രീതി ചിലപ്പോഴൊക്കെ ആയുർവേദം സ്വീകരിക്കാറുണ്ട്.

ചില മരുന്നുകളുടെ ഫല ശ്രുതി പറയുമ്പോഴൊക്കെ ഉപമകൾ കയറി വരുന്നത് അങ്ങനെയാണ്..!

പറഞ്ഞു വരുന്നത് സുദർശന ചൂർണം എന്ന ഔഷധത്തെ കുറിച്ചു തന്നെയാണ്. " സുദർശന ചക്രം രാക്ഷസൻമാരെ എപ്രകാരം നശിപ്പിക്കുന്നുവോ അപ്രകാരം സുദർശന ചൂർണം ജ്വരം/പനിയേയും സൂക്ഷ്മ ഭൂതങ്ങളേയും നശിപ്പിക്കുന്നു" എന്നൊരു വിശേഷണം അതിൽ കാണാം.

പനിയിലും അണുബാധകളിലും ഉൾപ്പടെ നിരവധി രോഗാവസ്ഥകളിൽ നൂറ്റാണ്ടുകളായി, ആയുർവേദക്കാർ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു സുദർശന ആയുധം തന്നെയാണ് ഈ ഔഷധം!

കാരകിൽ, മഞ്ഞൾ, ദേവതാരം തുടങ്ങി 43 ഔഷധങ്ങൾ എടുത്തതിൻ്റെ പകുതി അളവ് കിര്യാത്ത് എന്ന ഔഷധമാണ്..!

ചുരുക്കി പറഞ്ഞാൽ ഈ സുദർശനത്തിന് രോഗ ദർശനം നൽകുന്നത് ഈ കിര്യാത്ത് തന്നെയാണ്..!

കിര്യാത്ത്, നമ്മുടെ നാട്ടിൽ andrographis paniculata ആണെങ്കിൽ, കേരളത്തിന് പുറത്ത് അധികവും ഉപയോഗിക്കുന്നത് Swertia chiratha ആണ്.

നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന andrographis നെ ഈ പനിക്കാലത്ത് ഒന്ന് വിചാരണ ചെയ്തു നോക്കേണ്ടിയിരിക്കുന്നു. അതിൻ്റെ എണ്ണമറ്റ മറ്റ് ഔഷധ ഗുണങ്ങൾ തൽക്കാലം മാറ്റി വച്ചു കൊണ്ടു തന്നെ..!

മുകളിലെ രണ്ടു തരം ദ്രവ്യങ്ങളുടേയും anti viral പഠനങ്ങൾ ധാരാളം നടന്നിട്ടുണ്ട്..!
Hayati journal of bio- Science ൽ Churiyah, Tarwadi എന്നിവർ ചേർന്ന് 2015  പ്രസിദ്ധീകരിച്ച ഒരു article ഉണ്ട്.
(volume 22, issue 2 Page 67-72)

andrographis ൻ്റെ ഉണക്കിയ ഇലയുടെ alcaholic extract, (അതിലെ active content andrographolide ആണ്)
SiminaRetro virus ബാധിച്ച A549 കോശങ്ങളിലെ വൈറൽ ലോഡ് കുറക്കുന്നതായി Polymerase chain Reaction വഴി കണ്ടെത്തിയിട്ടുണ്ട്.

ഒരു ഔഷധത്തിന് എങ്ങനെ immunity കൂട്ടാൻ ആകും എന്ന് വിചാരപ്പെടുന്നവർ കൂടി മനസിലാക്കേണ്ട ഒരു study കൂടി ഇവർ പങ്കു വക്കുന്നുണ്ട്.

andrographis ൻ്റെ extract Lymphocyte proliferation കൂട്ടുന്നതായും ഇവർ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇമ്യൂൺ മെക്കാനിസത്തെ മെച്ചപ്പടുത്തുന്നത്. 3-C 4-4- di methyl thiazole-2-5 di phenyl tetrazolium bromide assay വഴിയാണ് ഇത് മനസിലാക്കി എടുത്തത്.

andrographis നെ  ഇതു പോലെ പലരും പഠന വിധേയമാക്കിയിട്ടുണ്ട്. ഒരു പഠനത്തിനു,  HIV വൈറസിനെതിരെ ഉള്ള Neutralising പ്രഭാവം കണ്ടെത്താൻ കഴിഞ്ഞു.

Herpes, Flavi virus, epstien - Barr virus എന്നിവകൾക്കൊക്കെ എതിരെ ഫലപ്രദമാണ് എന്ന പഠനങ്ങൾ ഉണ്ട്...

സുദർശനം പോലെ Anti- Viral സംഹാരികളായ നിരവധി ഔഷധങ്ങളാൽ സമ്പുഷ്ടമാണ് ആയുർവേദം.
അപ്പോഴും വൈറസിനെ കൊന്നൊടുക്കുക എന്ന targeted തെറാപ്പി അല്ല മൗലികമായ ആയുർവേദ മാർഗ്ഗവും.
ജ്വരത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും ആയുർവേദത്തിന് അതിൻ്റേതായ ഉപകരണങ്ങളും മാർഗങ്ങളും Methodology യും  ഉണ്ട്. തികച്ചും Holistic ആയ സമീപനമാണത്. വൈറസുകൾ ഒക്കെ അതിൽ ഉൾച്ചേരുകയേ ഉള്ളൂ.

ആയുർവേദത്തിന് വൈറസിനെ കൊല്ലാൻ കഴിവുണ്ടോ എന്ന് ചോദിക്കുന്നവർ കൂടി  ശ്രദ്ധിക്കാൻ പറഞ്ഞു എന്നേയുള്ളൂ.

Dr Shabu

Medical officer
District Ayurveda hospital, Palakkad