Popular in Articles

Kerala Govt Mathru Jyothi Scheme



Mathru Jyothi Scheme also includes mothers with a variety of challenges

കേരളസർക്കാറിന്റെ മാതൃജ്യോതി പദ്ധതി അറിയേണ്ടതെല്ലാം  

അധികം ആർക്കും ഈ പദ്ധതിയെക്കുറിച്ചു അറിയില്ല എന്നതാണ് വാസ്തവം.

കേരളസർക്കാർ ഈ പദ്ധതി തുടങ്ങിയത് 40% ലേറെ കാഴ്ചശക്തി നഷ്ടപെട്ട സ്ത്രീകൾക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കാനായുള്ള സഹായം എന്ന നിലയിലാണ്.

എന്നാൽ ഇന്ന് ഈ പദ്ധതി കേരളസർക്കാർ പരിഷ്കരിച്ചതിനാൽ ഇപ്പോൾ വിവിധ വെല്ലുവിളികൾ നേരിടുന്ന എല്ലാ സ്ത്രീകൾക്കും പ്രസവാനന്തരം ഈ സഹായത്തുക ലഭ്യമാണ്.

കേരളസർക്കാരിന്റെ സാമൂഹിക ക്ഷേമവകുപ്പിലൂടെ ആണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. 

ഈ പദ്ധതി പ്രകാരം പ്രതിമാസം 2000 രൂപ നിരക്കിൽ 24 മാസം (2 വർഷം) 48000 രൂപവരെ ലഭിക്കും 

40% ൽ ഏറെ കാഴ്ചശക്തി നഷ്ടപെട്ട, വിവിധ വെല്ലുവിളികൾ നേരിടുന്ന ഗർഭിണികളായ സ്ത്രീകളുടെ പ്രസവനന്തരമുള്ള കാര്യങ്ങൾക്കുവേണ്ടിയാണ് കേരളസർക്കാർ ഈ പദ്ധതി നവീകരിച്ചിരിക്കുന്നതു.
 
ഏകദേശം 48000 രൂപ രണ്ടു വര്‍ഷം കൊണ്ടു  ഉപഭോകതാവിനു അടിസ്ഥാന യോഗ്യതയനുസരിച്ചു നല്‍കുന്നു. 

BPL കാർഡ് ഉള്ളവർക്ക് മുൻഗണന ഉണ്ടാകും.

നിബന്ധനകൾ : 

വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കൂടുവാൻ പാടില്ല. അതായതു അപേക്ഷകന്റെ വാർഷിക വരുമാനം ഒരുലക്ഷത്തിൽ താഴെ ആയിരിക്കണം.

രേഖകൾ :

പ്രസവത്തിനായി ഏതു ഹോസ്പിറ്റലിൽ ആണോ അഡ്മിറ്റ് ചെയ്തത് ആ ഹോസ്പിറ്റലിൽ നിന്നുള്ള ഡിസ്ചാർജ് ഷീറ്റ് ആവശ്യമാണ് 

ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് കോപ്പി ആവശ്യമാണ് 

അപേക്ഷൻറെ പോരായ്മ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ്

ഇവയെല്ലാം ആപ്ലിക്കേഷൻ നൽകുമ്പോൾ കൂടെ നൽകേണ്ടുന്ന രേഖകൾ ആണ് 

ഈ പദ്ധതി തുടങ്ങിയത് കാഴ്ചശക്തി ഇല്ലാത്ത ഗർഭിണികളായ സ്ത്രീകൾക്ക്. എന്നാൽ ഇപ്പോൾ വിവിധതരം വെല്ലുവിളികൾ നേരിടുന്ന എല്ലാ ഗർഭിണികൾക്കും പ്രസവാന്തരം ഈ പദ്ധതി പ്രയോജനപ്പെടുത്താം 

കുട്ടിജനിച്ചു മൂന്നുമാസത്തിനകം അപേക്ഷ നൽകിയാൽ 24 മാസവും അതായതു രണ്ടു വർഷവും ആനുകൂല്യം ലഭിക്കും.

കുട്ടിജനിച്ചു മൂന്നുമാസത്തിനു ശേഷം നൽകുന്ന അപേക്ഷക്കു, അപേക്ഷ തിയതി മുതൽ കുഞ്ഞിന് രണ്ടു വയസു പൂർത്തിയാകുന്നവരെ സഹായ തുക ലഭിക്കും 
 

Team

Life Giving News