Popular in Articles

Keezhaar‍nelli (കീഴാർനെല്ലി)


image

മലയാളത്തിൽ കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു.

മലയാളികളായ എല്ലാവർക്കും കീഴാർനെല്ലിയെ കുറിച്ച് പൊതുവെ അറിയാവുന്നതാണ്. കൂടുതലായും ഇതിനെ മഞ്ഞപ്പിത്തത്തിന്റെ ഒറ്റമൂലിയായ് അറിയപ്പെടുന്നു. 

സാധാരണ വഴിവക്കിലും നീർവാഴ്ചയുള്ള ഇടങ്ങളിലുമൊക്കെ സുലഭമായ് കണ്ടുവരുന്ന കീഴാർനെല്ലിച്ചെടി കിരുട്ടാർ നെല്ലി എന്നും അറിയപ്പെടുന്നു. ഇതിന്റെ ഇലകൾ തണ്ടിൽ‍ നിന്നും മാറി ശാഖകളിൽ രണ്ടു വശങ്ങളിലായ് കാണപ്പെടുന്നു. കൂടാതെ വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി പച്ച നിറത്തിലുള്ള‍ പൂക്കളുണ്ടാകുന്നു.

കീഴാർനെല്ലി ചെടിക്ക് ശൈത്യഗുണമുള്ളതു കൊണ്ട്, നാട്ടുമരുന്നുകളിൽ ശരീരത്തിനുണ്ടാകാറുള്ള മുറിവുകൾക്കൊക്കെ കീഴാർനെല്ലിച്ചെടി സമൂലം അരച്ച് മുറിവുള്ള ഭാഗത്തു കെട്ടിവയ്ക്കാറുണ്ട്. 

കൂടാതെ പാർശ്വഫലങ്ങളില്ലാത്തതിനാൽ ഇവയെ കൂടുതലായും എല്ലാ പ്രായക്കാരും ഉപയോഗിച്ചുപോരുന്നു. കൂടാതെ ഇവയിൽ ധാരാളം അടങ്ങിയിട്ടുള്ള ഫിലാന്തിൻ , ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കൾ മഞ്ഞപിത്തത്തെ പ്രതിരോധിക്കുകയും പൂർണമായ ശാരീരികാരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

കൂടുതലായും ഉദര രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള ഈ കീഴാർനെല്ലിച്ചെടിയെ സമൂലം അരച്ച് അരിക്കാടിയിൽ സേവിക്കുന്നത് അമിതമായ സ്ത്രീകളെ അലട്ടുന്ന ആർത്തവത്തെ നിയന്ത്രിക്കുകയും, തുടർന്ന് നേരിടുന്ന അമിതമായ വേദനയ്‌ക്കൊരു സംഹാരിയായി പ്രവർത്തിക്കുന്നു. 

കൂടാതെ ഇതിന്റെ ഇലയെ അരച്ചു താളിയാക്കി തലയിൽ തേക്കുന്നതും താരൻ തുടങ്ങിയ പ്രശ്നങ്ങളുടെ ഒരു പരിഹാരമാണ്. 

ഈ ചെടി ഇന്ന് കടകളിൽ സുലഭമായി കിട്ടുന്നുണ്ട്. ഒട്ടുമിക്ക എണ്ണയുടെയും ഒരു ചേരുവ കൂടിയാണ് നമ്മുടെ ഈ കുഞ്ഞു കിഴാര്നെല്ലി.

ജനനേന്ദ്രിയ സംബന്ധമായ പല പ്രശ്നങ്ങൾക്കും ഒരു മാർഗമാണ് കീഴാർനെല്ലി. ഇത് അരച്ച് രോഗബാധിതമായ ഭാഗത്തു പുരട്ടുന്നത്‌ നല്ലതാണു. 

കൂടാതെ കീഴാർനെല്ലി സമൂലം അരച്ച് മോരിൽ ചേർത്തുകുടിച്ചാൽ ദഹനശക്തി വർധിപ്പിക്കുകയും അതിസാര രോഗങ്ങൾ പൂർണമായും മാറുകയും ചെയ്യുന്നു. 

കൂടാതെ ഇന്നത്തെ ആധുനിക ശാസ്ത്രം പോലും ഇതിന്റെ കഴിവുകൾ വിളിച്ചോതുന്നുണ്ട്, കാരണം കരളിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്ന പരീക്ഷണങ്ങൾപോലും ആധുനിക ശാസ്ത്രത്തിന്റെ ഒരു വെല്ലുവിളിയാണ്  ഈ കീഴാർനെല്ലി. 

കൂടാതെ ഇവയെ ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളായ രോഗകാരികൾക്കെതിരെയുള്ള ഒരു ഔഷധിയായും പ്രവർത്തിക്കുന്നു. 

നാടൻ മരുന്നുകളിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന കീഴാർനെല്ലി ഒട്ടുമിക്ക രോഗങ്ങളുടെയും പരിഹാരമായി ഇന്നും വർത്തിക്കുന്നു.

Dr Midhula Ajeesh

Naturopathist
Trivandrum