Popular in Articles

Indian Highways Milestone Color Codes



റോഡിലെ മൈൽ കുറ്റിയുടെ മുകൾ ഭാഗത്തായി കളർ എന്തിനെ സൂചിപ്പിക്കുന്നു

നാമെല്ലാരും റോഡിൽ വച്ചിരിക്കുന്ന മൈൽ കുറ്റികൾ (Milestones) കണ്ടിട്ടുണ്ടല്ലോ, ഈ മൈൽ കുറ്റികൾക്ക് രണ്ടു ഭാഗങ്ങൾ ഉണ്ട്. മുകളിൽ തൊപ്പിപോലെ പെയിന്റ് ചെയ്തിരിക്കുന്ന ഭാഗവും അതിൻറെ ബോഡിയും.

ഇതിൽ റോഡിലെ മൈൽ കുറ്റിയുടെ മുകൾ ഭാഗത്തായി കളർ എന്തിനെ സൂചിപ്പിക്കുന്നു എന്ന് ഒട്ടുമിക്ക ആളുകൾക്കും അറിയില്ല. സാധാരണയായി വെള്ള നിറത്തിലുള്ള മൈൽ കുറ്റിയുടെ ഭാഗം മാത്രമേ നാം  ശ്രദ്ധിച്ചിരിക്കാറുള്ളു. എന്നാൽ പലനിറത്തിലുള്ള മൈൽ കുറ്റികൾ ഉണ്ട്. 

നാം ദൂരം നോക്കുമ്പോൾ നിറം ശ്രദ്ധിക്കാറില്ല എന്നാൽ നിറവും പ്രധാനമാണ്. മൈൽ കുറ്റിയുടെ മുകളിൽ കൊടുത്തിരിക്കുന്ന നിറം എന്താണ് സൂചിപ്പിക്കുന്നതെന്നു നോക്കാം.

1. ഓറഞ്ചു നിറം – Village ൽ പ്രവേശിക്കാൻ തുടങ്ങുന്നു.

2.  പച്ച നിറം - State Highway യിൽ കടക്കുന്നു

3. മഞ്ഞ നിറം – National Highway യിൽ കടക്കുന്നു

4. കറുപ്പ് / വെളുപ്പ് - ഒരു Big City ൽ പ്രവേശിക്കുന്നു .


ആദ്യമായി മൈൽ കുറ്റി കണ്ടുപിടിച്ചത് റോമക്കാരാണ്. റോമാ പട്ടാളക്കാർ വളരെ ദൂരത്തേക്ക് മാർച്ചു ചെയ്യുമ്പോൾ തിരികെ വരാനായി ഉണ്ടാക്കിയ അടയാളമാണ് മൈൽ കുറ്റികൾ. നടക്കുമ്പോൾ ഇടത്തേകാൽ 1000 തവണ നിലത്തു തൊടുമ്പോൾ ഒരടയാളം, അങ്ങിനെ പോകുന്ന ദൂരം മുഴുവൻ അടയാളം ഉണ്ടാക്കും . പിന്നെയത്‌ ദൂരം അളക്കാനുള്ള മാർഗം ആയി ലോകം അംഗീകരിച്ചു .

റോമൻ ഭാഷയിൽ “Mille Passus” എന്നാൽ “ആയിരം ചുവട് “. Mille പിന്നെ Mile ആയി. ഇന്ന് പക്ഷേ ഭൂമിയിലെ ദൂരം അളക്കാൻ കിലോമീറ്റർ ആണ് ഉപയോഗിക്കുന്നത്

1 Mile = 1 .60934 km - 1.6 km (5280 അടി)

വിമാനം, കപ്പൽ, കാറ്റ് എന്നിവയുടെ വേഗം അളക്കാൻ “Nautical Mile (NM) ആണ് ഉപയോഗിക്കുന്നത്. ഭൂമിയിൽ ഉപരിതത്തിൽ മാത്രമേ ദൂരം തൊട്ടു അളക്കാൻ (Physical Measurement) പറ്റൂ. ആകാശത്തും കടലിലും latitude എത്ര degree മാറി എന്നതനുസരിച്ചു Nautical Mile തീരുമാനിക്കുന്നു .

1 Nautical Mile = 1.852 km അതായത് 100 NM എന്നാൽ 100 x 1.8 = 180 km

ചുഴലിക്കാറ്റിന്റെ വേഗതയും കരയിൽനിന്നുള്ള ദൂരവും NM ൽ കണ്ടാൽ, അതിനെ 1.8 ഗുണനം ചെയ്താൽ കിലോമീറ്റർ ദൂരം കിട്ടും. 

കേരളത്തിൽ ചില സ്ഥലങ്ങളുടെ പേരും ഈ മൈൽ കുറ്റിയുമായി ബന്ധപ്പെട്ടിരിക്കും - ”ഒന്നാം കുറ്റി, രണ്ടാം കുറ്റി” എന്നിങ്ങനെ.

റെയിൽവേ ട്രാക്കുകളിലും മൈൽ കുറ്റി കാണാം. അടുത്ത സ്റ്റേഷൻ, അടുത്ത പ്രധാന സ്റ്റേഷൻ, അടുത്ത സംസ്ഥാനം എന്നിവയുടെ ദൂരം ഒക്കെ അതിൽ രേഖപ്പെടുത്തിയിരിക്കും. 

ചില സ്ഥലത്തു MSL (Mean Sea Level) എന്ന് കാണും . സമുദ്ര നിരപ്പിൽ നിന്നുള്ള അവിടത്തെ ഉയരം ആണ് അതിൽ കാണുന്നത്.

Team

Life Giving News