Popular in Articles

How Was and How Is


image

ലോകത്ത് സമാധാനം പുലരാൻ എന്ത് വേണം എന്ന ചോദ്യത്തിന് 

രാവും പകലും രോഗികളെക്കൊണ്ട് വീർപ്പുമുട്ടിയിരുന്ന ആശുപത്രികൾ!

ഹോസ്പിറ്റൽ റിസപ്ഷനു മുമ്പിൽ കണ്ടിരുന്ന നീണ്ട ക്യൂകൾ, ലാബിനു മുമ്പിലെ കൂട്ടമായുള്ള കാത്തിരിപ്പ്...
എന്നാൽ ഒന്നും ഇപ്പോഴില്ല... ആളില്ലാത്ത ഫാർമസി കൗണ്ടറുകൾ... ശൂന്യമായ ആശുപത്രിയും പരിസരവും..

ശരിക്കും നമ്മുടെ രോഗങ്ങളൊക്കെ എവിടെ പോയി?
അതോ ഇത്രെയും നാൾ നാമൊക്കെ രോഗം അഭിനയിക്കയായിരുന്നോ? അതോ നമ്മെ ആരൊക്കെയോ രോഗികൾ ആക്കുവായിരുന്നോ?

ഒരു മൂക്കൊലിപ്പ് വരുമ്പോഴേക്കും ആശുപത്രിയിലേക്ക് കാറെടുത്ത് എണ്ണ കത്തിച്ച് വിട്ടിരുന്ന നമ്മൾക്ക് ഇപ്പോൾ ആശുപത്രികളിലേക്ക് പോവുകയേ വേണ്ട അല്ലേ ... 

*********************************************************************************************

രാവും പകലും തീ പിടിച്ചോടിയിരുന്ന വാഹനങ്ങൾ!

എന്തൊരു തിരക്കായിരുന്നു, എന്തൊരു വേഗതയിലായിരുന്നു, എന്തൊരു മത്സസരമായിരുന്നു, എന്തൊരു ട്രാഫിക് ബ്ലോക്കായിരുന്നു...
നമ്മുടെ തിരക്കുകളൊക്കെ എങ്ങോട്ടു പോയി?

ഇത്രെയും നാൾ നാമൊക്കെ തിരക്ക് അഭിനയിക്കുവായിരുന്നോ? അതോ ഇത്രെയും നാൾ ആരെങ്കിലും തിരക്ക് അടിച്ചേല്പിക്കുവായിരുന്നോ?

ഒരു മൊട്ടുസൂചി മേടിക്കാൻ കാറെടുത്ത് എണ്ണ കത്തിച്ച് വിട്ടിരുന്ന നമ്മൾക്ക് ഇപ്പോൾ കാറുപോയിട്ടു സൈക്കിൾ പോലും വേണ്ട അല്ലേ ... 

*********************************************************************************************

അത്യാവശ്യ സാധനങ്ങളുള്ള കടകൾ മാത്രം തുറന്നിരിക്കുന്നു!

മിക്കവാറും കടകളൊക്കെ അടച്ചു പൂട്ടിയിരിക്കുന്നു. 
സ്വർണ്ണം വാങ്ങണ്ട, ചുരിദാറും, സാരിയും,
തുണിത്തരങ്ങളും വേണ്ട...
കല്യാണ മാമാങ്കങ്ങൾ, സത്ക്കാരങ്ങൾ, ആർഭാടങ്ങൾ, കുഴി മന്തി, ഗ്രില്ല് ചിന്തകളിൽ മുഴുവനും
ഇതൊക്കെയായിരുന്നില്ലേ? 

ആ ചിന്തകളൊക്കെ എവിടെപ്പോയി?

ഒരു കവർ പാല് മേടിക്കാൻ മേടിക്കാൻ കാറെടുത്ത് എണ്ണ കത്തിച്ച് വിട്ടു കണ്ണിൽ കണ്ടതൊക്കെ മേടിച്ചുകൂട്ടി മൂന്നും നാലും പാക്കറ്റുമായി ആർഭാടം കാണിച്ചിരുന്ന നമുക്ക് അല്ലാതെയും ജീവിക്കാനാകും അല്ലേ...

*********************************************************************************************

സൂചി കുത്താനിടമില്ലാത്ത വിധം തിങ്ങിനിറഞ്ഞ തെരുവുകൾ!

ആൾക്കാർ തിങ്ങിനിറഞ്ഞ ബസ് സ്റ്റോപ്പുകൾ, ആൾക്കാർ തിങ്ങിനിറഞ്ഞ റയിൽവേ സ്‌റ്റേഷനുകൾ, ആൾക്കാർ തിങ്ങിനിറഞ്ഞ വിമാനത്താവളങ്ങൾ...

നമ്മുടെ യാത്രാ തിരക്കുകൾക്കൊക്കെ എന്തു പറ്റി?

ഇത്രെയും നാൾ നാമൊക്കെ യാത്രാ തിരക്കുകൾ അഭിനയിക്കുവായിരുന്നോ? അതോ ഇത്രെയും നാൾ ആരെങ്കിലും യാത്രാ തിരക്കുകൾ അടിച്ചേല്പിക്കുവായിരുന്നോ?

ഇപ്പോൾ നമ്മുടെ ലോകം ചുരുങ്ങിയിരിക്കുന്നു... നമ്മുടെ ആവശ്യങ്ങളും
കുറഞ്ഞിരിക്കുന്നു...  സ്വപ്നങ്ങളും മോഹങ്ങളും ധൂർത്തും ആർഭാടങ്ങളും ആർത്തിയും ഇല്ലാതായിരിക്കുന്നു അല്ലേ ...

*********************************************************************************************

നമ്മുടെ ശത്രുതയൊക്കെ എവിടെപ്പോയി? 
ഇപ്പോൾ രാജ്യങ്ങൾക്ക് പരസ്പരം ആക്രമിക്കേണ്ട, മറ്റു രാജ്യങ്ങളിൽ കൊണ്ടുപോയി ബോംബിട്ട് മനുഷ്യരെ കൊല്ലണ്ട...

വംശീയമായി ചിന്തിക്കേണ്ട, വർഗ്ഗീയ ചിന്തകൾ ഇല്ല, ആർക്കും ആരെയും കീഴ്പ്പെടുത്തേണ്ട... ആർക്കും ആരെയും എങ്ങോട്ടും പറഞ്ഞു വിടണ്ട...

*********************************************************************************************

നമുക്ക് എത്ര പെട്ടെന്നാണ് മാറ്റം വന്നത്? ആര് പറഞ്ഞു നമുക്ക് മാറ്റാനാവില്ലെന്ന്... 

നമ്മുടെ കുടുംബ ബഡ്ജറ്റ് ഇത്ര ചുരുക്കാനാവുമെന്ന് നമ്മൾ കരുതിയിരുന്നോ? 

അതിനർഥം നമ്മൾ ഇതുവരെ വാങ്ങി ഉപയോഗിച്ചിരുന്നതും കഴിച്ചിരുന്നതും ധൂർത്തടിച്ചിരുന്നതും ആവശ്യങ്ങളേക്കാൾ കൂടുതൽ അനാവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു എന്നല്ലേ?

നമുക്ക് ജീവിക്കാൻ ഇത്രയൊക്കെ മതിയായിരുന്നു എന്നിട്ടും നമ്മൾ എന്തൊക്കെയാണ് വാങ്ങിക്കൂട്ടിയിരുന്നത്?

തിന്നുതീർത്തിരുന്നത്? വെറുതെ കളഞ്ഞിരുന്നത്?

വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രസിദ്ധമായ ഒരു കഥയുണ്ട്, ലോകത്ത് സമാധാനം പുലരാൻ എന്ത് വേണം
എന്ന പത്രപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായി ബഷീർ പറയുന്നുണ്ട്... 'ലോകത്ത് സമാധാനം ഉണ്ടാവാൻ എല്ലാവർക്കും വരട്ടു ചൊറി വരണം'. ഏതാണ്ട് ഈ കൊറോണയുടെ ആകൃതി അങ്ങനെയൊക്കെ തന്നെയല്ലേ!

Unknown

WhatsApp