Popular in Articles

Health Insurance Policy for COVID 19



Individual Health Insurance Policy for COVID 19 Corona Rakshak and Corona Kavach

കൊവിഡ് 19 വ്യാപനം തുടരുന്നതിനാൽ ചികിത്സയ്ക്കായി പുതിയ ഇൻഷുറൻസ് പദ്ധതികളുമായി സര്‍ക്കാര്‍.

കോവിഡ് ചികിൽസയുടെ ചെലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതികൾ ഇന്നലെ നിലവിൽ വന്നു. സർക്കാർ സംവിധാനമായ ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയുടെ (ഐആർഡിഎ) നിർദേശപ്രകാരം എല്ലാ ജനറൽ ഇൻഷുറൻസ് കമ്പനികളും കൊറോണ കവച്, കൊറോണ രക്ഷക് എന്നീ പോളിസികൾ പുറത്തിറക്കിയിട്ടുണ്ട്.

സർക്കാർ സംവിധാനമായ ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയുടെ (IRDA) നിർദേശപ്രകാരമാണ് ജനറൽ ഇൻഷുറൻസ് കമ്പനികൾ ഈ രണ്ടു പദ്ധതികളും പുറത്തിറക്കിയത്.

യുവാക്കൾക്ക് 609 രൂപയ്ക്ക് 2.5 ലക്ഷം രൂപയുടെ കൊറോണ രക്ഷക് ഇൻഷുറൻസ് പോളിസി. പ്രായം അനുസരിച്ച് പ്രീമിയം തുകയിൽ മാറ്റം വരുത്താം. 50,000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെയാണ് പോളിസ് തുക.

കൊറോണ കവജ് - കൊറോണ ചികിത്സയ്ക്ക് ഉണ്ടായ ചിലവുകൾ ആണ് ഇവിടെ തുകയായി ലഭിക്കുക.
 
കൊറോണ രക്ഷക് - കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിതീകരണം ലഭിച്ചാലുടനെ ഇൻഷുറൻസ് തുക ഒറ്റത്തുകയായി പോളിസി ഉടമയ്ക്കു നൽകും.

കൊവിഡ് 19 പോസിറ്റീവായതിന് ശേഷം 72 മണിക്കൂറെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് ആയവ‍ര്‍ക്ക് ആണ് ഇൻഷുറൻസ് തുക ലഭിയ്ക്കുക. ഒൻപതര മാസമാണ് പോളിസി കാലാവധി. ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് 30 ദിവസത്തിനുള്ളിൽ പോളിസി ക്ലെയിം ചെയ്യാം

വ്യക്തിഗതമായോ കുടുംബം ആയോ ഈ രണ്ടുപോളിസികളും എടുക്കാം സാധിക്കും 


മൂന്നരമാസം ആറര മാസം ഒൻപതര മാസം എന്നീ കാലാവധികളിലാണ് പോളിസി ലഭിക്കുക.

കൊറോണ കവജിൽ പരമാവധി 5 ലക്ഷം രൂപയും, കൊറോണ രക്ഷകിൽ 2.5 ലക്ഷം രൂപ. ഇതിൽ 50,000 രൂപയുടെ ഗുണിതങ്ങളായി തുക തിരഞ്ഞെടുക്കാം. മിനിമം പരിരക്ഷ തുക 50,000 രൂപയാണ്.

പദ്ധതിയിൽ ചേരാനുള്ള പ്രായം 18 മുതൽ 65 വയസുവരെയാണ്. 18-വയസുമുതൽ 65-വയസുവരെയുള്ളവര്‍ക്ക് പോളിസിയിൽ അംഗമാകാം.

യുവാക്കൾക്ക് 609 രൂപയ്ക്ക് 2.5 ലക്ഷം രൂപയുടെ കൊറോണ രക്ഷക് ഇൻഷുറൻസ് പോളിസി. പ്രായം അനുസരിച്ച് പ്രീമിയം തുകയിൽ മാറ്റം വരുത്താം. 50,000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെയാണ് പോളിസ് തുക.

18 വയസു മുതൽ 39 വയസു വരെ പ്രായം ഉള്ളവര്‍ 50,000 രൂപയുടെ പരിരക്ഷയ്ക്ക് 336 രൂപയാണ് നൽകേണ്ടത്. പോളിസി തുകയ്ക്ക് അനുസരിച്ച് പ്രീമിയം തുക കൂടും. രണ്ടു ലക്ഷം രൂപയുടെ കവറേജ് കിട്ടാൻ 541 രൂപ അടച്ചാൽ മതിയാകും. 
60-65 വയസു വരെ പ്രായമുള്ളവര്‍ പോളിസി എടുക്കുന്നുണ്ടെങ്കിൽ പ്രീമിയം തുക 2,605 രൂപയായിരിക്കും.

രണ്ടുപോളിസികൾക്കും 15 ദിവസം വെയ്റ്റിംഗ് കാലമുണ്ട്, അതായതു പോളിസി എടുത്തു 15 ദിവസത്തിനുള്ളിൽ രോഗബാധ ഉണ്ടായാൽ പരിരക്ഷ ലഭിക്കില്ല 

Team

Life Giving News