Popular in Articles

Corona: Only this can be done


image

കൊറോണ (covid -19) നെ തോൽപിക്കാൻ വ്യത്യസ്തമായി ചിന്തിക്കേണ്ട സമയമായി 

കൊറോണ ചെറുക്കാൻ അലോപ്പതിക്കു ഒന്നും ചെയ്യാൻ പറ്റില്ലാന്ന് WHO, IMA പോലുള്ള അത്യാധുനിക മെഡിക്കൽ സംഘടനകൾ പ്രാരംഭഘട്ടത്തിലേ പറഞ്ഞിരുന്നു. വന്നാൽ ചികിൽസിക്കാൻ മാത്രമല്ല വരാതെ നോക്കാനും സാധിക്കില്ലെന്നായിരുന്നു അവരുടെ അഭിപ്രായം. ആധുനിക ശാസ്ത്രം ഇത്രെയും വളർന്നിട്ടും അഞ്ചുമാസമായിട്ടും കാര്യമായ കണ്ടുപിടുത്തങ്ങൾ ഒന്നും തന്നെ ഇതുവരെ സംഭവിച്ചിട്ടില്ല.

മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങളും കൊറോണ വന്നാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും എന്നാൽ ആയുർവേദത്തിനും ഹോമിയോപ്പതിക്കും ശരീരത്തിൻറെ പ്രതിരോധശേഷികൂട്ടാനായി മാത്രമേ കഴിയൂ എന്ന് പറഞ്ഞിരുന്നു.

മതങ്ങളും മതവക്താക്കളും ഇത്തരത്തിലുള്ള കാര്യങ്ങൾക്കു തങ്ങളുടെ കാര്യപ്രാപ്തിയില്ലായ്മ പണ്ടേ തെളിയിച്ചതുമാണ്. അതിനാൽ ഉണ്ടായിരുന്ന ആചാരാനുഷ്ടാനങ്ങൾ പോലും ഉപേക്ഷിച്ചു അവർ തോൽവിസമ്മതിച്ചു മനുഷ്യരുടെ മുന്നിൽ ഇപ്പോൾ മാതൃകയായി.

പിന്നെ നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാർ, അവർക്കു ആവുന്നതെല്ലാം നമുക്കുവേണ്ടി ചെയ്തു ലോകത്തിൻറെ മുന്നിൽ മാതൃകയായി. ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ വളരെ നല്ല സേവനം ആണ് സർക്കാർ നമുക്കായി ഇന്നയോളം ഒരുക്കി നൽകിയത്. നീതിന്യായ വകുപ്പും ആരോഗ്യ വകുപ്പും ശുചിത്വ വകുപ്പും എല്ലാവരും ഒറ്റകെട്ടായി നിന്ന് ജനങ്ങളെ കൈത്താങ്ങി. മാത്രവുമല്ല ഭക്ഷണവും ഭക്ഷ്യവസ്തുക്കളും സൗജന്യമായി വിതരണം ചെയ്തും സർക്കാർ പൂർണ്ണ പിന്തുണ നൽകി.

വൈദ്യശാസ്ത്രവും മതാചാരങ്ങളും തോറ്റിടത്തു സാങ്കേതിക വിദ്യ ഉപയോഗിച്ചും സോഷ്യൽ മീഡിയ ഉപയോഗിച്ചും ഒത്തിരിയേറെ ബോധവൽക്കരണവും സുരക്ഷാമാർഗങ്ങളെ കുറിച്ചുള്ള അവബോധവും കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ പല തരത്തിൽ നടുത്തുകയും അത് നാമെല്ലാം കാണുകയും അറിയുകയും ചെയ്തു. 

സത്യത്തിൽ കേരളസർക്കാർ ചെയ്തത് ഒരു സർക്കാരിനു ചെയ്യാൻ പറ്റുന്നതിന്റെ അങ്ങേയറ്റമാണ്. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങളുടെ ശ്രദ്ധയെ പോലും ആകർഷിക്കാൻ കേരളത്തിനായി. 

അത്തരത്തിൽ സർക്കാറിന്റെ നേതൃത്വപാടവ സുരക്ഷയും സാക്ഷരകേരളത്തിൻറെ അറിവിൻറെ ഒത്തുരുമയും കൊണ്ട് പ്രളയത്തെ തോല്പിച്ചതുപോലെ കോറോണയെയും തോൽപിക്കാൻ സാധിക്കും എന്ന് മലയാളി അന്ധമായി വിശ്വസിച്ചു. അതുകൊണ്ടുതന്നെ കുറച്ചൊക്കെ അഹങ്കാരവും കാണിച്ചു എന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

ഈ ആരാവാരത്തിന്റെ ഇടയിൽ നമ്മൾ പ്രാർത്ഥനപോലും മറന്നു, തിന്നും കുടിച്ചും ഉറങ്ങിയും തിമിർത്തും സത്യത്തിൽ കഴിഞ്ഞ കുറച്ചു ആഴ്ചകൾ മറ്റേതോ ലോകത്തായിരുന്നു. വേറെ ആർക്കെന്തു പറ്റിയാലും നമുക്കൊന്നും പറ്റില്ലാന്നൊരു മനഃപൂർവ്വമായുള്ള ഒരു അഹങ്കാരം.

വരുന്നദിവസങ്ങൾ അത്രനല്ല വാർത്തകൾ ആയിരിക്കില്ല നിങ്ങളെ വരവേൽക്കുന്നത്. ഇപ്പോഴുള്ള take it easy way ആയിരിക്കില്ല മുന്നോട്ടുള്ള ദിവസങ്ങളും ആഴ്ചകളും മാസങ്ങളും... നിങ്ങളുടെ മനസും ചിന്തകളും കുലുങ്ങുന്ന വാർത്തകൾ പടിവാതികലോളം എത്തുമ്പോഴേ നിങ്ങൾ serious ആകൂ എന്നുണ്ടോ?

എന്നാൽ നിങ്ങൾക്കു ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്, അത് കൃത്യമായി ചെയ്യുക.

1. രാവിലെ കട്ടൻ ചായയോ ചായയോ കോഫിയോ കുടിക്കുന്നവരാണെങ്കിൽ അത് നിറുത്തിയിട്ട് നാളെ മുതൽ രാവിലെ എഴുന്നേറ്റാലുടനെ ഒരു ചുക്ക് കാപ്പി കുടിക്കുക (തുളസി, പനിക്കൂർക്ക, പുതിന, വെളുത്തുള്ളി, മഞ്ഞൾ, ഇഞ്ചി, കുരുമുളക്, മധുരം ആവശ്യമുള്ളവർ കരിപ്പട്ടി തന്നെ ഉപയോഗിക്കുക). കുട്ടികൾ കുരുമുളകിന്റെ അളവ് കുറച്ചാൽ കുടിക്കാൻ തയ്യാറാകും.

2. ആഹാരത്തിന്റെ അളവ് കുറക്കുക. വിശക്കുമ്പോൾ പഴം ധാരാളം കഴിക്കാം. അരിയാഹാരം നന്നേ കുറക്കുക. ചായയും കാപ്പിയും കൂടുതൽ കുടിക്കാതെ ചുക്കുകാപ്പിയോ ജ്യൂസ് കുടിക്കുകയോ ചെയ്യുക. ദിവസവും അൽപനേരം വിയർക്കാനായി എന്തേലും ശരീരം അനങ്ങിയുള്ള പ്രവർത്തി ചെയ്യുക.

3. ഇനി പ്രകൃതിയെ ദ്രോഹിക്കില്ലന്നു സത്യം ചെയ്യുക. പ്ലാസ്റ്റിക് നിരോധിച്ചിട്ടും വീണ്ടും കൊറോണ വന്നാൽ അതൊക്കെ ആര് നോക്കാൻ എന്നല്ലേ... പ്രകൃതി ജീവജാലങ്ങൾ തോടുകൾ പുഴകൾ നദികൾ ഒക്കെ നമ്മെ പോലെ ദൈവത്തിൻറെ സൃഷ്ടിതന്നെയാ. ഇത്രെയും നാൾ നാം അവയെ ദ്രോഹിച്ചു, ഇന്ന് പ്രകൃതി അവയെ ഒന്ന് സംരക്ഷിക്കാൻ നമ്മുടെ നേരെ ഒന്ന് തിരിഞ്ഞു. അതിനാൽ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം, ഇല്ലങ്കിൽ ഇങ്ങനെയുള്ള പ്രകൃതി തന്നെത്തന്നെ സംരക്ഷിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് താങ്ങാനാകില്ല. 

4. ഒരു ഈശ്വരൻ മാത്രമേ ഉള്ളു, ഹിന്ദുക്കൾ ഈശ്വരാ എന്നും ക്രിസ്ത്യാനികൾ ദൈവമേ എന്നും മുസ്ലീങ്ങൾ പടച്ചോനെ എന്നും വിളിക്കുന്ന ആ ശക്തി ഒന്നുതന്നെ, പലതല്ല! മതത്തിൻറെ പേരുപറഞ്ഞു തമ്മിൽ ഹൃദയം അകറ്റാതെ ഒത്തുരുമയോടെ ആ ശക്തിയോടു പ്രാർത്ഥിക്കാം. ഇനി ആ ശക്തി വിചാരിച്ചാൽ മാത്രമേ ഈ ആപത്തിൽ നിന്നും കരകയറാൻ സാധികയുള്ളു എന്നത് നൂറുശതമാനം ഉറപ്പാണ്. കുറച്ചു നേരത്തെ വിളിച്ചു പ്രാർത്ഥിച്ചുതുടങ്ങിയാൽ നിങ്ങൾക്കും കുടുമ്പത്തിനും നല്ലതു. ഈ കാര്യത്തിന് വേറെ ആരും നിങ്ങളെ സഹായിക്കാൻ വരില്ല, വരാൻ സാധിക്കില്ല.

അദൃശ്യനായ ഒരു വൈറസിന് ഇത്രയും ദ്രോഹം ചെയ്യാൻ സാധിക്കും എങ്കിൽ, അദൃശ്യനായ ദൈവത്തിനു നന്മയും സൗഖ്യവും എത്രയധികം നൽകാനാകും... നിങ്ങൾക്കു വൈറസിനെ പേടിച്ചു ജീവിക്കണോ അതോ ദൈവത്തെ സ്നേഹിച്ചു ജീവിക്കണോ... ഏതാണ് അഭികാമ്യം എന്ന് നിങ്ങൾക്കു തന്നെ തിരഞ്ഞെടുക്കാം. സ്വന്തം ശരീരത്തെയും കുടുംബത്തെയും തൊടുമ്പോൾ അറിയാണ്ട് വിളിച്ചുപോകും ദൈവമേ എന്ന്... അത് ഇച്ചിരി നേരത്തെ ആക്കിയാൽ നാടും രാജ്യവും ലോകവും പെട്ടെന്ന് രക്ഷപെടും എന്നുമാത്രം.

ഇന്നുമുതൽ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ സ്വയ സ്നേഹത്തോടൊപ്പം മനുഷ്യസ്നേഹവും പ്രകൃതിസ്നേഹവും ദൈവസ്നേഹവും വർധിക്കട്ടെ! ഇല്ലങ്കിൽ പട്ടുപോകും...

 

Manoj KG

Life Coach & Spiritual Scientist