Popular in Articles

Corona Task 3: Home Garden


image

കൊറോണ കാലഘട്ടം: ഓരോ ദിവസം ഓരോ കാര്യങ്

ഇന്ന് നമുക്ക് ഒരു ഉറച്ച തീരുമാനം എടുക്കാം, അതായതു ഒരു ദിവസം ഒരു നേരം ഞാൻ വീട്ടിൽ ഉണ്ടാക്കുന്ന പച്ചക്കറികളും പഴവർഗങ്ങളും മാത്രമേ കഴിക്കു എന്ന്.

അങ്ങനെയെങ്കിൽ തീർച്ചയായും നമ്മുടെ വീട്ടിൽ അത് ഉണ്ടാവണമല്ലോ, ഇന്നത്തെ ദിവസം വീട്ടിൽ അല്പം കൃഷിചെയ്യുന്ന ജോലിയാകട്ടെ!

ചിലർക്ക് വീട്ടിൽ കൃഷിചെയ്യാൻ അല്പം ഭൂമി സ്ഥലമായി ഉണ്ടാകാം. ഒരുപക്ഷെ ഫ്ലാറ്റിലോ സിറ്റിയിലോ താമസിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഉണ്ടാകണം എന്നില്ല. രണ്ടുകൂട്ടർക്കും എന്നാൽ വീട്ടിൽ പച്ചക്കറികൾ നട്ടുണ്ടാക്കാവുന്നതെയുള്ളു.

സ്ഥലം പോരാത്തവർ ചെടിച്ചട്ടിയിലോ, ഗ്രോ ബാഗിലോ മണ്ണുനിറച്ചു നടാവുന്നതെയുള്ളു. എന്റെ വീട്ടിൽ രണ്ടുതരത്തിലും ഞാൻ കൃഷി ചെയ്തിട്ടുണ്ട്. 

ഇനി എന്തൊക്കെ പച്ചക്കറികൾ നടാം എന്ന് ചോദിച്ചാൽ ചീര, പയറു, വെണ്ടക്ക, വഴുതനങ്ങ, കത്തിരിക്ക, മുളക്, കറിവേപ്പില, പുതിനയില, മല്ലിയില തുടങ്ങി എന്ത് വേണേലും നടാം. ചീര നടനാണെകിൽ വളരെ എളുപ്പമാണ്.

ഇങ്ങനെ വീട്ടിൽ തന്നെ കൃഷി ചെയ്താലുള്ള ഗുണം ഫുഡ് വേസ്റ്റ് ഒക്കെ ചെടികൾക്ക് വളമായി ഇട്ടുകൊടുക്കാം എന്നതാണ്. അതായതു തേയില കൊത്തു, മുട്ടത്തോട്, പച്ചക്കറികളുടെ തോട് തുടങ്ങിയവ.

ഇനിയെങ്കിലും നമ്മുടെ ആരോഗ്യത്തിനായി അന്യസംസ്ഥാനത്തു നിന്നും വരുന്ന വിഷമുള്ള പച്ചക്കറികളുടെ അളവ് കുറയ്ക്കാനായി നമുക്ക് സ്വന്തമായി വീട്ടിൽ തന്നെ കുറച്ചു ചെടികൾ വളർത്താം. ഇനിയും മറ്റൊരു ആപത്തു വന്നിട്ട് പഠിക്കാതെ മുൻകൂട്ടി നമ്മുടെ ശരീരത്തിൻറെ ആരോഗ്യത്തിനായി കുറച്ചുകാര്യങ്ങൾ ചെയ്യാനുള്ള സമയമാണിത്.

ഇലക്കറികൾ ശരീരത്തിൻറെ വിഷാംശം കളഞ്ഞു ശരീരത്തിൻറെ രോഗപ്രതിരോധശേഷി നിലനിറുത്താൻ വളരെയേറെ സഹായിക്കുന്നതിനാൽ കുറഞ്ഞത് ചീര, പുതിന, മല്ലി, തുളസി, പനിക്കൂർക്ക, കറിവേപ്പ് പോലുള്ള എല്ലാം വീട്ടിൽ തന്നെ ഉണ്ടാകണം. ഉണ്ടായാൽ മാത്രം പോരാ ദിവസവും കഴിക്കുകയും വേണം.

ഇനി അഥവാ കിട്ടിയില്ലെങ്കിൽ വീട്ടിൽ രാസവളങ്ങൾ ഇല്ലാതെ കൃഷിചെയ്യുന്ന സ്ഥലത്തുനിന്നും ഗുണമേന്മ ഒട്ടും ചോരാതെ ഇത്തരം മേൽത്തരം ഭക്ഷ്യ വിഭവങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്ന, മനുഷ്യരുടെ ആരോഗ്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന www.keralathanima.in എന്ന ഒരു ഓൺലൈൻ സൈറ്റ് ഉണ്ട്. അതിലൂടെയും നിങ്ങൾക്കു ആരോഗ്യം നിലനിറുത്താനുള്ള വിഭവങ്ങൾ കണ്ടെത്താവുന്നതാണ്.

നമ്മുടെ ആരോഗ്യം നമുക്ക് തന്നെ നിലനിറുത്തിയെ മതിയാകു. അതിനായി നമുക്ക് തുടങ്ങാം ചെറിയ തോതിൽ വലിയൊരു ഹരിത വിപ്ലവം. നമ്മൾ ആരോഗ്യം ശ്രദ്ധിക്കുന്നു എന്ന് കണ്ടാലേ സ്വാർഥരായ കർഷകരും വിപണനക്കാരും അത്തരത്തിൽ മാറി ചിന്തിക്കാൻ ഇടയാകുകയുള്ളൂ. 

കേരളത്തിന്റെ ഹരിതഭംഗി നമ്മുടെ ഭവനങ്ങളിലൂടെയും വ്യാപാരികട്ടെ!

Manoj KG

Spiritual Scientist and Life Coach
Speaker at various international forums.