Popular in Articles

Corona Task 2: Clean Your House


image

കൊറോണ കാലഘട്ടം: ഓരോ ദിവസം ഓരോ കാര്യങ്ങൾ നമുക്ക്  ചെയ്യാം

നമ്മൾ പലപ്പോഴും നമ്മുടെ ജോലി സ്ഥലം വളരെ വൃത്തിയായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അതുപോലെ നമ്മുടെ വീടും.

ഇന്ന് നമുക്ക് എല്ലാര്ക്കും കൂടെ നമ്മുടെ വീടൊന്നു വൃത്തിയാക്കാം. വീട് വൃത്തിയാക്കുക എന്ന് പറഞ്ഞാൽ എന്നും ചെയ്യുന്നപോലെ തൂക്കുകയും തുടക്കുകയുമല്ല ഉദ്ദേശ്ശിച്ചത്.

നമ്മുടെ തുണികൾ വച്ചിരിക്കുന്ന അലമാരി ഇല്ലേ, ആദ്യം അതൊന്നു തുറന്നു നോക്കിയേ. ചിലരുടെയെങ്കിലും തുണികളൊക്കെ വാരിവലിച്ചു ഇട്ടിരിക്കുന്നപോലെ ഇല്ലേ, ആദ്യം അതൊക്കെ ഒന്നുടെ വൃത്തിയായി അടുക്കി വയ്ക്കാം.

അതുപോലെ വീട്ടിലെ എല്ലാ അലമാരികളും ഒന്ന് നോക്കിയേ ഇന്ന് അതുനമുക്കു വൃത്തിയാക്കാം. പാത്രങ്ങൾ വച്ചിരിക്കുന്ന ഷെൽഫ്, പത്രങ്ങളൊക്കെ ഒന്നുടെ എടുത്തു വേണേൽ കഴുകി വൃത്തിയാക്കി ഭംഗിയായി അടുക്കിവയ്ക്കാം.

ഷോക്കേസിലെ സാധനങ്ങളൊക്കെ ഒന്നെടുത്തു ഒരു നനവുള്ള തുണികൊണ്ടു പൊടിയൊക്കെ തുടച്ചു ഒന്നുടെ ക്രമമായി അലങ്കരിച്ചു വയ്ക്കാം. ചില സാധങ്ങൾ ഉണ്ടാവും വീണ്ടും വയ്ക്കാതെ എടുത്തു മാറ്റേണ്ടവ.

അടുത്താണ് ഇച്ചിരി കൂടുതൽ ശ്രദ്ധ ആവശ്യമുള്ള സ്ഥലം, നമ്മുടെ കിച്ചൻ റാക്കുകൾ. എത്രയോ പാത്രങ്ങൾ മാസങ്ങളായി അനങ്ങാതെ ഇരിക്കുന്നു. അതിനകത്തു എട്ടുകാലിയോ, പാറ്റയോ, പല്ലിയോ ഒക്കെ ഉണ്ടാകാം. അതൊക്കെ എടുത്തു ഒന്നുടെ വൃത്തിയാക്കി വയ്ക്കാനായി ഇന്ന് സമയം വേർതിരിക്കാം. 

കുറച്ചു പേരുടെ വീട്ടിൽ എങ്കിലും ബുക്ക് റാക്ക് ഉണ്ടാകും. അവിടെ മാസങ്ങളായി തൊടാതെ വച്ചിരിക്കുന്ന പുസ്തകങ്ങൾ ഒന്നെടുത്തു പൊടിയൊക്കെ തുടച്ചു വയ്ക്കാം. ചിലപ്പോൾ അങ്ങനെ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇപ്പോൾ ഈ ഫ്രീ ടൈം വായിക്കാനുള്ള പുസ്തകങ്ങൾ കണ്ണിൽ പെട്ടേക്കാം.

ഇനി നമ്മുടെ സ്വന്തം മേശ, മേക്കപ്പ് ടേബിൾ ഒക്കെ ഒന്ന് വൃത്തിയാക്കിയാലോ. ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന സ്ഥലമൊക്കെ നല്ലതാക്കി വയ്ക്കാം. 

അതുകഴിഞ്ഞാൽ സമയം കിട്ടുമ്പോൾ അടുത്ത് ചെയ്യേണ്ടത് എല്ലാ ജനലുകളും വാതിലുകളും ഒന്ന് തുറന്നിട്ടു ജനാലകളൊക്കെ ഒന്ന് തുടച്ചു വൃത്തിയാക്കുക. കർട്ടൻ ഉണ്ടെങ്കിൽ അതൊക്കെ ഒന്ന് കഴുകി വൃത്തിയാക്കുക. 

നമ്മുടെ ശരീരം വൃത്തിയാക്കി സൂക്ഷിക്കുന്ന പോലെ ഭവനവും വൃത്തിയാക്കുക, അല്ലങ്കിൽ കണ്ണിൽപോലും കാണാത്ത സൂക്ഷ്മജീവികൾ വീടിനുള്ളിൽ ഉണ്ടാകും. പിന്നത്തേതിൽ അലർജി രോഗങ്ങൾ ഉണ്ടാകാൻ അത് കാരണം ആകും.

ഇതെല്ലം കഴിഞ്ഞതിനു ശേഷം നമ്മുടെ പൈതൃകം അനുസരിച്ചു എല്ലാ ദിവസവും സന്ധ്യക്ക്‌ അല്പം ചിരട്ട കനൽ ഉണ്ടാക്കി അതിൽ കുന്തിരുക്കം ഇട്ടു ഒന്ന് വീടുമുഴുവൻ പുകച്ചാൽ കണ്ണിൽ കാണാത്ത അണുക്കളൊക്കെ നശിച്ചോളും. അതിനുശേഷം ഒരു നിലവിളക്കു കത്തിച്ചു വയ്ക്കുക, അതിൻറെ വെളിച്ചം വീടിനുമാത്രമല്ല മനസിനും ജീവിതത്തിനും പ്രകാശം പരത്തും!

Manoj KG

Spiritual Scientist and Life Coach
Speaker at various international forums.