Popular in Articles

3 Steps to Legally Change Your Name



Name Change Procedure in India: A Complete 3-Step Guide 

പേര് മാറ്റുന്നതിനുള്ള നടപടി ക്രമങ്ങൾ എന്തെല്ലാം?

സ്വന്തം പേര് അത്രപോര എന്ന് കരുതുന്നവർക്കായി ഇതാ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ. സ്വന്തം പേര് മാറ്റി വേറെ പുതിയ പേര് ആക്കാനും നിലവിലെ പേരില്‍ ചില മാറ്റങ്ങള്‍ വരുത്താനും അഗ്രമുള്ളവർ തുടർന്ന് വായിക്കുക.

നിങ്ങൾക്കു ഇഷ്ടമുള്ള പേരുതന്നെ തിരഞ്ഞെടുക്കാനും അത് സർക്കർ തലത്തിൽ രേഖകളിൽ ആക്കാനുമായി ഈ കാര്യങ്ങൾ ചെയ്യുക.

നമുക്ക് ഇഷ്ടമുള്ള പേരിടാനുള്ള അധികാരം നമ്മുടെ നിയമവ്യവസ്ഥ നല്‍കിയിട്ടുണ്ട്. അതിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം. 

പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് മാറ്റുന്നതിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പേര് മാറ്റുന്നതിന് പ്രത്യേകം നടപടിക്രമങ്ങളുണ്ട്.

1. പേര് തിരുത്താനുള്ള സത്യാവാങ്മൂലം സമര്‍പ്പിക്കുക:

പേര് മാറ്റാനുള്ള ആദ്യത്തെഘട്ടമാണ് അതു സംബന്ധിച്ച സത്യവാങ്മൂലം നല്‍കുകയെന്നത്. അതിന്  ഇനി പറയുന്ന രേഖകള്‍  അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്.

     1. അപേക്ഷകന്റെ പൂര്‍ണ്ണനാമം
     2. അച്ഛന്റെ പേര്
     3. മേല്‍വിലാസം

ഇതെല്ലാം ശരിയാണെന്ന് തെളിയിക്കുന്ന രേഖകളോടൊപ്പം ഒരു ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്നു മുന്നിലോ, അല്ലെങ്കില്‍ നോട്ടറി അഡ്വക്കേറ്റിന് മുന്നിലോ വെച്ച് അപേക്ഷകന്‍ ഒപ്പിട്ട് നല്‍കണം.

2. തിരുത്തിയ പേര് ഉള്‍പ്പെടുത്തി പത്രപരസ്യം നല്‍കുക:

അപേക്ഷ കൊടുത്തതുകൊണ്ട് മാത്രം തീരുന്നില്ല. പേര് മാറ്റിയെന്നുള്ള വിവരം മറ്റുള്ളവരെക്കൂടി അറിയിക്കുന്നതാണ് അടുത്ത ഘട്ടം. നിങ്ങളുടെ പ്രദേശത്തുള്ള ലീഡിംഗ് ന്യൂസ്‌പേപ്പറിലേക്ക് പേര് മാറിയ വിവരം ഉള്‍ക്കൊളളിച്ച പരസ്യം നല്‍കുക. 

പരസ്യം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങളുടെ പഴയ പേരും, പുതുക്കിയ പേരും അതോടൊപ്പം പൂര്‍ണ്ണ മേല്‍വിലാസും പരസ്യത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 

അതേസമയം സര്‍ക്കാരുദ്യോഗസ്ഥനാണ് നിങ്ങളെങ്കില്‍ പേര് മാറ്റല്‍ നടപടികള്‍ക്ക് ചില വ്യത്യസ്ഥ നടപടിക്രമങ്ങളാണ് സ്വീകരിക്കേണ്ടത്. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചുള്ള പ്രത്യേക നിയമപ്രകാരം മാത്രമേ പേര് തിരുത്താന്‍ സാധിക്കുകയുള്ളു. 

വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്കും പേര് മാറ്റുന്നതിന് പ്രത്യേക നടപടികളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവര്‍ ഇന്ത്യന്‍ എംബസ്സി അല്ലെങ്കില്‍ ഹൈക്കമ്മീഷണര്‍ വഴിയാകണം പേര് തിരുത്താന്‍ ഉള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

3. രേഖകള്‍ പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സമര്‍പ്പിക്കുക:

പേര് മാറ്റുന്നതിനുള്ള അപേക്ഷകളോടൊപ്പം ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ കൂടിച്ചേര്‍ത്ത് പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്‍ട്രോളര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നിശ്ചിത സമയത്തെ പരിശോധനകള്‍ക്ക് ശേഷം ഔദ്യോഗികമായി പേര് മാറ്റിയതായുള്ള രേഖകള്‍ പോസ്റ്റായോ, കൊറിയര്‍ ആയോ ലഭിക്കുന്നതാണ്. 

അതേസമയം സ്വന്തം മതത്തില്‍ നിലനിന്നുകൊണ്ട് തന്നെ തനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു മതത്തിലെ പേര് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് മാറ്റാനുള്ള നടപടികള്‍ കുറച്ച് വ്യത്യസ്തമാണ്. തന്റെ മതത്തില്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കുകയും അതോടൊപ്പം മറ്റൊരു മതത്തിലെ പേര് സ്വീകരിക്കാന്‍ തയ്യാറാണെന്നും കാട്ടിയുള്ള സത്യവാങ്മൂലം സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതാണ്. അതിന് ശേഷമായിരിക്കും ഗസറ്റില്‍ പരസ്യപ്പെടുത്തുക.

Team

Life Giving News